വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെന്മാര്‍ക്ക് ഓപ്പണ്‍; പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്

ഒഡെന്‍സെ: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം പിവി സിന്ധുവിന് ജയം. ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ തന്‍ജങ്ങിനെതിരെ വിയര്‍ത്തു ജയിച്ചാണ് ലോക ചാമ്പ്യനായ സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍ 22-20, 21-18. രണ്ട് സെറ്റിലും എതിരാളിയുടെ കഠിനമായ വെല്ലുവിളി അതിജീവിച്ച സിന്ധു കഷ്ടിച്ച് ജയിച്ചുകയറുകയായിരുന്നു.

ലോക ചാമ്പ്യന്‍ഷിപ്പിലെ കിരീടധാരണത്തിനുശേഷം കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സിന്ധുവിന് കഴിഞ്ഞിട്ടില്ല. ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു നേരത്തതന്നെ പുറത്തായിരുന്നു. അടുത്തവര്‍ഷം ഒളിമ്പിക്‌സ് നടക്കാനിരിക്കെ ശേഷിക്കുന്ന ടൂര്‍ണമെന്റുകളില്‍ സ്ഥരതോടെയുള്ള പ്രകടനമാണ് സിന്ധു ലക്ഷ്യമിടുന്നത്. കരോലിന മാരിനും, തായ് സു യിങ്ങും പ്രകടിപ്പിക്കുന്ന സ്ഥിരത സിന്ധുവിന് പുറത്തെടുക്കാനാകുന്നില്ല.

സിംബാബ്‌വേ ക്രിക്കറ്റിന് ആശ്വാസം; തിരിച്ചെടുക്കാന്‍ ഐസിസിയുടെ പച്ചക്കൊടിസിംബാബ്‌വേ ക്രിക്കറ്റിന് ആശ്വാസം; തിരിച്ചെടുക്കാന്‍ ഐസിസിയുടെ പച്ചക്കൊടി

kashyap

ഡെന്മാര്‍ക്ക് ഓപ്പണില്‍ സിന്ധു ആദ്യ റൗണ്ടില്‍ ജയിച്ചപ്പോള്‍ പി കശ്യപ് പുറത്തായി. തായ്‌ലന്‍ഡിന്റെ സിറ്റിക്കോം തമ്മാസിന്‍ ആണ് ഇന്ത്യന്‍ താരത്തിന് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 13-21, 12-21. കൊറിയ ഓപ്പണില്‍ സെമിയിലെത്തിയ കശ്യപിന് ഫോം നിലനിര്‍ത്താനായില്ല. അതേസമയം ഡബിള്‍സില്‍ സാത്വിക് സായ് രാജ് റെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മുന്നേറി. കൊറിയന്‍ ജോഡിയെ 24-22, 21-11 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സൈന നേവാള്‍, കെ ശ്രീകാന്ത് എന്നിവര്‍ ബുധനാഴ്ച കളത്തിലിറങ്ങും.

Story first published: Tuesday, October 15, 2019, 17:01 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X