വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; തായ് സൂവിനെ ഞെട്ടിച്ച് പിവി സിന്ധു സെമിയില്‍

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ലോക രണ്ടാം റാങ്കുകാരിയായ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങിനെ ഒന്നിനെതിരെ രണ്ട് സെറ്റില്‍ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍ 12-21, 23-21, 21-19. പല ടൂര്‍ണമെന്റുകളിലും സിന്ധുവിന്റെ വഴിമുടക്കിയ തായ് സൂവിനെതിരായ വിജയം സിന്ധുവിന്റെ കരിയറിലെ മികച്ച ജയങ്ങളിലൊന്നായി.

ആദ്യ സെറ്റില്‍ തീര്‍ത്തും നിറംമങ്ങിയ ഇന്ത്യന്‍താരം തുടര്‍ന്നുള്ള രണ്ടു സെറ്റിലും ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റില്‍ മികച്ച സ്മാഷുകള്‍കൊണ്ട് സിന്ധുവിനെ അമ്പരപ്പിക്കാന്‍ എതിരാളിക്ക് കഴിഞ്ഞു. തായ് സൂവിന്റെ വേഗത്തിനും കൃത്യതയ്ക്കും മറുപടി നല്‍കാന്‍ സിന്ധുവിന് കഴിഞ്ഞില്ല. എന്നാല്‍, രണ്ടാം സെറ്റില്‍ എതിരാളിക്കൊപ്പം നില്‍ക്കുന്ന പ്രകടനത്തോടെയാണ് സിന്ധു ജയിച്ചത്. നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കം മുതല്‍ രണ്ട് പോയന്റ് ലീഡ് നിലനിര്‍ത്തിയ തായ് സൂവിനെ അവസാന പോയന്റുകളില്‍ പിന്നിലാക്കി സിന്ധു അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു.

വീണ്ടും വരുന്നു ഐഎസ്എല്‍... ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ്- എടിക്കെ കന്നിയങ്കം, കൊച്ചി കിടുങ്ങുംവീണ്ടും വരുന്നു ഐഎസ്എല്‍... ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ്- എടിക്കെ കന്നിയങ്കം, കൊച്ചി കിടുങ്ങും

pvsindhu

മൂന്നാം റൗണ്ടില്‍ ആറാം സീഡ് താരം ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച സായ് പ്രണീതും ക്വാര്‍ട്ടറിലില്‍ കളിക്കിറങ്ങുന്നുണ്ട്. നേരത്തെ ടൂര്‍ണമെന്റില്‍ നിന്നും സൈന നേവാള്‍ ഉള്‍പ്പെടെയുള്ള കളിക്കാരും പുറത്തായിരുന്നു. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡിനോടാണ് സൈന അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-15, 25-27, 12-21. കെ ശ്രീകാന്തും എച്ച് എസ് പ്രണോയിയും ഡബിള്‍സ് താരങ്ങളും ടൂര്‍ണമെന്റില്‍നിന്നും പുറത്തായിക്കഴിഞ്ഞു.

Story first published: Friday, August 23, 2019, 18:15 [IST]
Other articles published on Aug 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X