ജക്കാര്‍ത്ത: ലോക മൂന്നാം റാങ്ക് താരം ചൈനയുടെ ചെന്‍ യു ഫെയിയെ തോല്‍പ്പിച്ച് ഇന്ത്യയുടെ പിവി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ 21-9, 21-10 എന്ന സ്കോറിനാണ് ഇന്ത്യ ചൈനീസ് താരത്തെ മറികടന്നത്. ആദ്യ സെറ്റില്‍ സിന്ധു വിയര്‍പ്പൊഴുക്കിയെങ്കിലും രണ്ടാം സെറ്റില്‍ മത്സരം ഏപക്ഷീയമായി.
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ റിലേ ടീമിന്റെ വെള്ളി സ്വര്‍ണമാകും; ബഹ്റെയ്ന് താരത്തിന് അയോഗ്യത
ആദ്യസെറ്റില്‍ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് ഇരു താരങ്ങളും പുറത്തെടുത്തത്. സ്കോര്‍ 18-18ന് തുല്യത പാലിക്കുകയും ചെയ്തു. ഇവിടെനിന്നും സിന്ധു മുന്നില്‍ കയറുകയായിരുന്നു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ചെന്‍ മേല്‍ക്കൈ നേടിയെങ്കിലും കളിയിലേക്ക് തിരിച്ചെത്തിയ സിന്ധു തുടര്‍ച്ചയായ പോയന്റുകള്‍ നേടിയതോടെ മത്സരം ജയിക്കുമെന്ന് ഉറപ്പിച്ചു.
ഫൈനലില്‍ ജപ്പാന് താരം അകാനെ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. ആദ്യ സെമിയില്‍ യമാഗുച്ചി ചൈനീസ് തായ്പേയിയുടെ തായ് സൂ യിങ്ങിനെ 21-9, 21-15 എന്ന സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. നേരത്തെ, ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റില്‍ തകര്‍ത്താണ് സിന്ധു സെമിയില്‍ കടന്നത്. സീസണിലെ ആദ്യ കിരീടം തേടുന്ന സിന്ധുവിന് ഇന്തോനേഷ്യയില്‍ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.