Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിന്ധുവിന്റെ ഫൈനല്‍ തോല്‍വിക്ക് കാരണം മെന്റല്‍ ബ്ലോക്കോ?; പ്രകാശ് പദുക്കോണ്‍ പറയുന്നു

ദില്ലി: സമീപകാലത്ത് ലോക ബാഡ്മിന്റണില്‍ ഏറെ കുതിപ്പ് നടത്തിയ രാജ്യമാണ് ഇന്ത്യ. ലോകനിലവാരത്തിലുള്ള കളിക്കാര്‍ ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍, ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെന്ന നേട്ടം ഇപ്പോഴും അകലെയാണ്. തുടര്‍ച്ചയായ രണ്ടുതവണ ഫൈനലിലെത്തിയ ഇന്ത്യയുടെ പി വി സിന്ധു തോല്‍ക്കുകയായിരുന്നു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മാത്രമല്ല, ഒളിമ്പിക്‌സിലും മറ്റു ടൂര്‍ണമെന്റുകളിലും സിന്ധു ഫൈനലില്‍ തോല്‍ക്കുന്നത് ശീലമാക്കിയിരിക്കുകയാണ്. ഇതിന് പല കാരങ്ങളും പറയപ്പെടുന്നുണ്ട്. സിന്ധുവിന് മെന്റല്‍ ബ്ലോക്കാണെന്നാണ് പ്രധാന ആരോപണം. കഠിനമായ മാനസിക സമ്മര്‍ദ്ദത്താല്‍ പൂര്‍ണമായ കഴിവ് ഫൈനലില്‍ പ്രകടിപ്പിക്കാന്‍ സിന്ധുവിന് പറ്റുന്നില്ലെന്ന് ചിലര്‍ പറയുന്നുണ്ട്.

sindhu

എന്നാല്‍, സിന്ധുവിന് അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പ്രകാസ് പദുക്കോണ്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞത് സിന്ധുവിനെ കൂടുതല്‍ സമ്മര്‍ദ്ദിലാക്കരുത്. അവര്‍ക്ക് അടുത്തുതന്നെ ലോക ചാമ്പ്യനാകാന്‍ കഴിയുമെന്നും പദുക്കോണ്‍ വ്യക്തമാക്കി.

ലോകോത്തര താരങ്ങളെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തുന്നത്. ഫൈനലിലും ജയം അവര്‍ക്ക് അപ്രാപ്യമല്ല. ചെറുപ്പമായ സിന്ധുവിന് ഇനിയും ഏറെക്കാലം ഇതേ ഫോമില്‍ കളിക്കാന്‍ കഴിയും. അതേസമയം, സൈന മികവു കാട്ടുന്നുണ്ടെങ്കിലും സ്ഥിരതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിംഗിള്‍സില്‍ മാത്രമല്ല, ഡബിള്‍സിലും ഇന്ത്യയ്ക്ക് മുന്നേറാന്‍ കഴിയും. കഴിവുള്ള താരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഹൈദരാബാദിലുള്ള രീതിയില്‍ കൂടുതല്‍ അക്കാദമികള്‍ നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Story first published: Wednesday, August 8, 2018, 11:41 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+