Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; ഒടുവില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ ഞെട്ടിച്ച് പിവി സിന്ധു

ഗുവാങ്ഷൗ: ബാഡ്മിന്റണ്‍ സീസണ്‍ ഒടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ജയം. ലോക ഒന്നാം നമ്പര്‍ താരമായ തായ് വാന്റെ തായ് സൂ യിങ്ങിനോട് തുടര്‍ച്ചയായി തോറ്റ സിന്ധു ഈ വര്‍ഷത്തെ മികച്ച ജയങ്ങളിലൊന്നാണ് ചൈനയിലെ ഗുവാങ്ഷൂയില്‍ നേടിയെടുത്തത്. സ്‌കോര്‍ 14-21, 21-16, 21-18.

ആദ്യ സെറ്റില്‍ തോല്‍വി പിണഞ്ഞതോടെ സിന്ധു തായ് സൂവിനോട് വീണ്ടും തോല്‍ക്കമെന്ന പ്രതീതിയുളവാക്കിയെങ്കിലും തുടര്‍ന്നുള്ള രണ്ടു സെറ്റുകളിലും ജയംനേടി സിന്ധു സെമി സാധ്യത ഉറപ്പിച്ചു. തായ് സൂവിനോട് കഴിഞ്ഞ ആറു കളികളിലും ജയിക്കാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ ജപ്പാന്റെ അകാനെ യമാഗൂച്ചിയെ 24-22, 21-15 എന്ന സ്‌കോറിനും സിന്ധു തോല്‍പ്പിച്ചിരുന്നു.

pvsindhu

ഇന്ത്യയുടെ സമീര്‍ വര്‍മയും രണ്ടാം മത്സരത്തില്‍ ജയം ആഘോഷിച്ചു. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സമീര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍. 21-16, 21-7. ആദ്യ മത്സരത്തില്‍ തോറ്റ സമീര്‍ ഇതോടെ നോക്കൗണ്ട് റൗണ്ടിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ സമീര്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള സെറ്റുകളില്‍ തോറ്റിരുന്നു.

Story first published: Thursday, December 13, 2018, 18:41 [IST]
Other articles published on Dec 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+