വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; ആദ്യ മത്സരത്തില്‍ സിന്ധുവിന് ജയം; യമാഗൂച്ചിയോട് പകരംവീട്ടി

ഗുവാങ്ഷൗ: ബാഡ്മിന്റണ്‍ സീസണ്‍ ഒടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ജയം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ ജപ്പാന്റെ അകാനെ യമാഗൂച്ചിയെ 24-22, 21-15 എന്ന സ്‌കോറിനാണ് സിന്ധു കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ സിന്ധു ഇതേ താരത്തോടാണ് ഫൈനലില്‍ തോറ്റത്. അതേസമയം, ഇന്ത്യയുടെ പുരഷതാരം സമീര്‍ വര്‍മ ആദ്യ കളിയില്‍ തോറ്റു.

ഭാര്യയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം 37-ാം പിറന്നാള്‍ ആഘോഷിച്ച് യുവി; 25 കുട്ടികള്‍ക്ക് സഹായം ഭാര്യയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം 37-ാം പിറന്നാള്‍ ആഘോഷിച്ച് യുവി; 25 കുട്ടികള്‍ക്ക് സഹായം

അത്യന്തം വാശിയേറിയ പോരാട്ടത്തിനാണ് സിന്ധു യമാഗൂച്ചി മത്സരം വേദിയാത്. ആദ്യ സെറ്റ് 24-22 എന്ന നിലയില്‍ സിന്ധു നേടുമ്പോള്‍ 27 മിനിറ്റ് പിന്നിട്ടിരുന്നു. 6-11 എന്ന നിലയില്‍ ഒരവസരത്തില്‍ പിന്നിലായിരുന്ന സിന്ധു പിന്നീട് 19-19 എന്ന സ്‌കോറില്‍ ജാപ്പനീസ് താരത്തെ ഒപ്പം പിടിച്ചാണ് സ്‌കോര്‍ 24-22 എന്ന നിലയില്‍ സ്വന്തമാക്കിയത്. ഇത്തവണ കാര്യമായ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന സിന്ധു ലോക ടൂര്‍ ഫൈനല്‍സ് ജയിച്ച് അടുത്ത സീസണില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്.

pv-sindhu

രണ്ടാം സെറ്റിലും എതിരാളി സിന്ധുവിന് കടുത്ത ഭീഷണിയുയര്‍ത്തിയെങ്കിലും അവസാന ലാപ്പില്‍ ഇന്ത്യന്‍താരം ബഹുദൂരം മുന്നിലെത്തി. മറ്റൊരു മത്സരത്തില്‍ സമീര്‍ വര്‍മ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള സെറ്റുകളിലാണ് കീഴടങ്ങിയത്. സ്‌കോര്‍ 18-21, 6-21. ആദ്യ സെറ്റില്‍ സമീര്‍ പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും രണ്ടാം സെറ്റില്‍ കാര്യമായ ചെറുത്തുനില്‍പ് നടത്താന്‍ കഴിഞ്ഞില്ല. മത്സരം 35 മിനിറ്റിനുള്ളില്‍ അവസാനിച്ചു.

Story first published: Thursday, December 13, 2018, 8:36 [IST]
Other articles published on Dec 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X