For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിവി സിന്ധുവിന് ഐഎഎസ് ജോലി ഓഫര്‍; ഓഫര്‍ നല്‍കിയത് ആന്ധ്ര സര്‍ക്കാര്‍

By Anwar Sadath

ഹൈദരാബാദ്: ഒളിമ്പിക്‌സ് സില്‍വര്‍ മെഡല്‍ ജേത്രിയും ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരിയുമായ പിവി സന്ധുവിന് ഉയര്‍ന്ന പദവിയില്‍ ജോലി വാഗ്ദാനം നല്‍കി ആന്ധ്രാ സര്‍ക്കാര്‍. ഡെപ്യൂട്ടി കളക്ടര്‍ പോസ്റ്റിലേക്കാണ് ജോലി വാഗ്ദാനം. വാഗ്ദാനം സ്വീകരിച്ച സിന്ധും അടുത്തതന്നെ ജോലിയില്‍ ജോയിന്‍ ചെയ്യും.

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്തകാര്യവും ജോലി സ്വീകരിച്ച വിവരവും സിന്ധുവിന്റെ അമ്മ പി വിജയ സ്ഥിരീകരിച്ചു. അതേസമയം, ഏതു ജോലിയാണെന്ന കാര്യം അവര്‍ വ്യക്തമാക്കിയില്ല. ഒളിമ്പിക്‌സ് വിജയത്തിനുശേഷം തിരിച്ചയപ്പോഴാണ് സിന്ധുവിന് ചന്ദ്രബാബു നായിഡു ജോലി വാഗ്ദാനം നല്‍കിയത്.

pv-sindhu

സിന്ധു ജോലി സ്വീകരിച്ചതോടെ താമസം ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലേക്ക് മാറ്റും. നിലവില്‍ ഹൈദരാബാദില്‍ താമസിക്കുന്ന സിന്ധു പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ പരിശീലനത്തിലാണ്. അന്താരാഷ്ട്ര കരിയറിനുശേഷം ഉയര്‍ന്ന ജോലിയില്‍ തുടരാനാകുമെന്നുറപ്പായതോടെയാണ് സിന്ധു വാഗ്ദാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ജോലി വാഗ്ദാനത്തിന് പുറമെ 3 കോടി രൂപയും 1000 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലവും ആന്ധ്രാ സര്‍ക്കാര്‍ സിന്ധുവിന് നല്‍കിയിരുന്നു. ഇപ്പോള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ പോസ്റ്റ് സിന്ധുവിനുണ്ട്.

Story first published: Saturday, February 25, 2017, 8:42 [IST]
Other articles published on Feb 25, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+