വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; സിന്ധു തിളങ്ങി, ഹൈദരാബാദ് സ്മാഷേഴ്‌സിന് ജയം

പൂണെ: പ്രീമിയര്‍ ബാഡ്മിന്‍ ലീഗ് നാലാം സീസണിലെ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് ഹണ്ടേഴ്‌സ് അഹമ്മദാബാദ് സ്മാഷേഴ്‌സിന് 4-3 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. ഇന്ത്യന്‍താരം പിവി സിന്ധുവിന്റെ മിന്നുന്ന പ്രകടനമാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒടുവിലായി നടന്ന പുരുഷ ഡബിള്‍സ് ഹൈദരാബാദിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

ഏഷ്യന്‍ കപ്പ്: ജയമൊരുക്കിയത് അതേ തന്ത്രം... കരുത്തേകിയത് യുവരക്തം, ഇന്ത്യന്‍ തുടക്കം ഉജ്ജ്വലം ഏഷ്യന്‍ കപ്പ്: ജയമൊരുക്കിയത് അതേ തന്ത്രം... കരുത്തേകിയത് യുവരക്തം, ഇന്ത്യന്‍ തുടക്കം ഉജ്ജ്വലം

ക്രിസ്റ്റി ഗില്‍മോറിനെതിരെ സിന്ധു കാട്ടിയ മികവാണ് മത്സരത്തിന്റെ സവിശേഷത. രണ്ടു സെറ്റുകളില്‍ 14-14 എന്ന നിലയില്‍ ഇരുവരും തുല്യതയിലെത്തിയെങ്കിലും പരിചയസമ്പന്നതയും മനസാന്നിധ്യവും സിന്ധുവിന് തുണയായി. 15-14, 12-15, 15-14 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഓരോ പോയന്റിനുമായി ഇരു താരങ്ങളും കടുത്തപോരാട്ടമാണ് നടത്തിയത്.

pv-sindhu

ആദ്യം നടന്ന മിക്‌സഡ് ഡബിള്‍സില്‍ ഹൈദരാബാദ് സ്മാഷേഴ്‌സിനായി ബോധിന്‍ ഇസാര, ഇയോം ഹെ വോന്‍ എന്നിവര്‍ സാത്വിക് സായ് രാജ് റെഡ്ഡി, സിക്കി റെഡ്ഡി സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-14, 15-9. എന്നാല്‍ പിന്നീട് നടന്ന രണ്ട് പുരുഷ ഡബിള്‍സിലും അഹമ്മദാബാദിനായിരുന്നു ജയം. ഡാരന്‍ ലിവെന്‍, രാഹുല്‍ യാദവിനെ 15-13, 15-9 എന്ന സ്‌കോറിനും വിക്ടര്‍ അക്‌സെല്‍സെന്‍, മാര്‍ക്ക് കാല്‍ജൗവിനെ 15-11, 13-15, 15-8 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. എന്നാല്‍, ഒടുവിലായി നടന്ന പുരുഷ ഡബിള്‍സില്‍ ബോധിന്‍ ഇസാര, കിംസ സാ രംഗ് സഖ്യം സാത്വിക് സായ് രാജ് റെഡ്ഡി, ചുന്‍ ഹെ ലീ സഖ്യത്തെ 15-10, 11-15, 15-14 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

Story first published: Monday, January 7, 2019, 11:03 [IST]
Other articles published on Jan 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X