വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ഫൈനലില്‍ ബെംഗളുരു റാപ്‌റ്റേഴ്‌സും മുംബൈ റോക്കറ്റ്‌സും ഏറ്റുമുട്ടും

ബെംഗളുരു: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണിലെ ഫൈനലില്‍ ബെംഗളുരു റാപ്‌റ്റേഴ്‌സും മുംബൈ റോക്കറ്റ്‌സും ഏറ്റുമുട്ടും. ശനിയാഴ്ച നടന്ന രണ്ടാം സെമിയില്‍ മുംബൈ റോക്കറ്റ്‌സ് ഹൈദരാബാദ് ഹണ്ടേഴ്‌സിനെ 4-2 എന്ന മാര്‍ജിനില്‍ തോല്‍പ്പിച്ച് ഫൈനലിലെത്തി. ഇന്ത്യന്‍താരം സമീര്‍ വര്‍മയുടെ മിന്നുന്ന പ്രകടനമാണ് മുംബൈയെ ഫൈനലിലെത്തിയച്ചത്. ആദ്യ സെമിയില്‍ അവാധെ വാരിയേഴ്‌സിനെ വീഴ്ത്തി ബെംഗളുരു ഫൈനലിലെത്തിയിരുന്നു.

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; യെമനെ തോല്‍പ്പിച്ച് ഇറാഖ് പ്രീക്വാര്‍ട്ടറില്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; യെമനെ തോല്‍പ്പിച്ച് ഇറാഖ് പ്രീക്വാര്‍ട്ടറില്‍

വനിതാ സിംഗിള്‍സില്‍ ഒഴികെ എല്ലാ മത്സരത്തിലും ഹൈദരാബാദ് പരാജയപ്പെട്ടു. ആദ്യം നടന്ന പുരുഷ ഡബിള്‍സില്‍ ജങ് കിം, ഡെ ലീ സഖ്യം ബോദിന്‍ ഇസ്ര, റംഗ് കിം സഖ്യത്തെ 15-14, 15-13 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. രണ്ടാമത് നടന്ന പുരുഷ സിംഗിള്‍സിലും മുംബൈയ്ക്കായിരുന്നു ജയം. സമീര്‍ വര്‍മ, മാര്‍ക്ക് കാല്‍ജോവിനെ 15-8, 15-7 എന്ന സ്‌കോറിനാണ് കീഴ്‌പ്പെടുത്തിയത്.

Premier Badminton League: Mumbai Rockets to take on Bengaluru Raptors

വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവിലൂടെ ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ശ്രേയാന്‍ഷിയെ 15-6, 15-5 എന്ന സ്‌കോറില്‍ അനായാസമാണ് സിന്ധു തോല്‍പ്പിച്ചത്. എന്നാല്‍ അവസാന നടന്ന നിര്‍ണായക പുരുഷ സിംഗിള്‍സില്‍ ജയിച്ച് മുംബൈ ഫൈനല്‍ ടിക്കറ്റെടുത്തു. ആന്‍ഡേഴ്സ്സ് അന്റോണ്‍സെന്‍ 15-13, 15-6 എന്ന സ്‌കോറിന് ഹ്യുന്‍ ലീയെ പരാജയപ്പെടുത്തി.

Story first published: Sunday, January 13, 2019, 9:43 [IST]
Other articles published on Jan 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X