Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ലക്ഷ്യയുടെയും മാരിന്റെയും മികവില്‍ പൂണെ ഏസസ്

അഹമ്മദാബാദ്: പ്രീമിയര്‍ ബാഡ്മിന്‍ ലീഗ് നാലാം സീസണിലെ ഞായറാഴ്ച നടന്ന മത്സരത്തില്‍ പൂണെ 7 ഏസസ് ഡല്‍ഹി ഡാഷേഴ്‌സിനെ 5-0 എന്ന നിലയില്‍ തോല്‍പ്പിച്ചു. ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്നും മുന്‍ ലോക വനിതാ ചാമ്പ്യന്‍ കരോലിന മാരിനും പൂണെയ്ക്കുവേണ്ടി അനായാസ വിജയം കണ്ടപ്പോള്‍ മറ്റു താരങ്ങളുടെ പ്രകടനവും ടീമിന് നിര്‍ണായകമായി.

ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ സെമിഫൈനലിസ്റ്റുമായ ലക്ഷ്യ പ്രതിഭയ്‌ക്കൊത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ താരം ചിരാഗ് സെന്നിനെതിരെ 15-12, 15-11 എന്ന സ്‌കോറിന് ലക്ഷ്യ തോല്‍പ്പിച്ചു. മുന്‍ ലോക ചാമ്പ്യനായ കരോലിന മാരിനും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. കളം നിറഞ്ഞുകളിച്ച മാരിന്‍ 15-5, 15-6 എന്ന സ്‌കോറിന് ഇവ്‌ഗേനിയ കൊസ്‌റ്റേസ്‌കയെയാണ് തോല്‍പ്പിച്ചത്.

lakshyasen

ആദ്യം നടന്ന മിക്‌സഡ് ഡബിള്‍സില്‍ പൂണെയ്ക്കുവേണ്ടി വ്‌ലാഡ്മിര്‍ ഇവാനോവ്, ലിനെ സഖ്യം 15-9, 14-15, 15-8 എന്ന സ്‌കോറിന് ജോങ്ജിത് മനീപോങ്, ഇവ്‌ഗേനിയ കൊസ്‌റ്റേസ്‌ക സഖ്യത്തിനെതിരെ വിജയം നേടി. പുരുഷ ഡബിള്‍സിലും പൂണെയ്ക്കായിരുന്നു ജയം. ബോയ് മത്യൂസ്, ചിരാഗ് ഷെട്ടി സഖ്യം ചായ് ബിയാവോ, ജോങ്ജിത് സഖ്യത്തെ 9-15, 15-10, 15-13 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. എന്നാല്‍, പുരുഷ ഡബിള്‍സില്‍ പൂണെ താരം ബ്രിസ് ലെവര്‍ഡെസ് 7-15, 14-15 എന്ന സ്‌കോറിന് ടോമി സുഗിയാര്‍തോയോട് തോറ്റു.

Story first published: Monday, January 7, 2019, 10:54 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+