ബെംഗളുരു: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണില്‍ ബെംഗളുരു റാപ്റ്റേഴ്സ് ചാമ്പ്യന്മാരായി. വാശിയേറിയ പോരാട്ടംകണ്ട ഫൈനലില്‍ 4-3 എന്ന മാര്‍ജിനിലായിരുന്നു ബെംഗളുരുവിന്റെ ജയം. കണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തിളങ്ങി. കെ ശ്രീകാന്ത് ബെംഗളുരുവിനായും സമീര്‍ വര്‍മ മുംബൈയ്ക്കായും ജയം കണ്ടെത്തി.
പൃഥ്വിയുടെ വഴിയെ ഗില്‍... അരങ്ങേറ്റം ഗംഭീരമാവുമെന്നുറപ്പ്, ആഗ്രഹിച്ചത് ഇതു തന്നെയെന്ന് താരം
ആദ്യ നടന്ന മിക്സഡ് ഡബിള്‍സില്‍ ജയത്തോടെ തുടങ്ങിയത് മുംബൈ ആണ്. കിം ജങ്, പിയ ബെര്‍നാഡെറ്റ് സഖ്യം മാര്‍ക്കസ് എല്ലിസ് ലോറന് സ്മിത്ത് സഖ്യത്തെ 15-8, 15-14 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. എന്നാല്‍, രണ്ടാം മത്സരത്തില്‍ ശ്രീകാന്തിലൂടെ ബെംഗളുരു തിരിച്ചെത്തി. ആന്‍ഡേഴ്സ് ആന്റോന്‍സെനെ 15-7, 15-10 എന്ന സ്കോറിന് ശ്രീകാന്ത് പരാജയപ്പെടുത്തി.
വനിതാ സിംഗിള്‍സിലും ബെംഗളുരുവിനായിരുന്നു ജയം. വു തി മുംബൈയുടെ ശ്രേയാന്ഷിയെ 15-8, 15-9 എന്ന സ്കോറിന് വീഴ്ത്തുകയായിരുന്നു. അതേസമയം, രണ്ടാം പുരുഷ സിംഗിള്‍സില്‍ സമീര്‍വര്‍മ 7-15, 15-12, 15-3 എന്ന സ്കോറിന് സായ് പ്രണീതിനെ തോല്‍പ്പിച്ചു. ഇതോടെ ഇരു ടീമുകളും 3-3 എന്ന നിലയില്‍ തുല്യതപാലിച്ചു. ഒടുവില്‍ നടന്ന പുരുഷ ഡബിള്‍സില്‍ ജയിച്ച് ബെംഗളുരു ചാമ്പ്യന്മാരാകുകയായിരുന്നു. ഹേന്ദ്ര സെതിയവാന്‍, മുഹമ്മദ് അഹ്സാന് സഖ്യം ജങ് കിം, ഡെ ലീ സഖ്യത്തെ 15-13, 15-10 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്.