വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ശ്രീകാന്തും സായ് പ്രണീതും തിളങ്ങി, ബെംഗളുരു റാപ്‌റ്റേഴ്‌സ് ഫൈനലില്‍

ബെംഗളുരു: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണിലെ ആദ്യ സെമിയില്‍ അവാധെ വാരിയേഴ്‌സിനെ വീഴ്ത്തി ബെംഗളുരു റാപ്‌റ്റേഴ്‌സ് ഫൈനലിലെത്തി. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 4-2 എന്ന മാര്‍ജിനിലാണ് ബെംഗളുരുവിന്റെ ജയം. ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്ത്, സായ് പ്രണീത് എന്നിവര്‍ സെമിയില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ അവാധെ ഫൈനല്‍ കാണാതെ പുറത്തായി.
ഭുവനേശ്വര്‍ കുമാറിന് ഏകദിനത്തില്‍ 100 വിക്കറ്റ്; പക്ഷെ മോശം റെക്കോര്‍ഡ്
ആദ്യം നടന്ന മിക്‌സഡ് ഡബിള്‍സില്‍ അവാധെയ്ക്കായിരുന്നു ജയം. മാര്‍ക്കസ് എല്ലിസ്, ലോറന്‍ സ്മിത്ത് സഖ്യത്തെ ക്രിസ്റ്റിയാന്‍സെന്‍, അശ്വിനി പൊന്നപ്പ കൂട്ടുകെട്ട് 15-10, 15-7 എന്നിങ്ങനെ അനായാസമായി കീഴ്‌പ്പെടുത്തി. എന്നാല്‍ പിന്നീടു നടന്ന മൂന്നു മത്സരങ്ങളിലും ബെംഗളുരുവിനായിരുന്നു ജയം. രണ്ട് പുരുഷ സിംഗിള്‍സിലും, പുരുഷ ഡബിള്‍സിലും ബെംഗളുരു ജയിച്ചു.

sai

ആദ്യ പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത്, ലീ ഡോണ് കെയൂനെ 15-9, 15-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. രണ്ടാം സിംഗിള്‍സില്‍ കെ ശ്രീകാന്ത് 15-7, 15-10 എന്ന സ്‌കോറിന് ഹോ സണിനെയും കീഴ്‌പ്പെടുത്തി. അവസാനമായി നടന്ന പുരുഷ ഡബിള്‍സില്‍ മുഹമ്മദ് അഹ്‌സാന്‍, ഹേന്ദ്ര സെതിയവാന്‍ സഖ്യം യാങ് ലീ, മാതിയാസ് ക്രിസ്റ്റ്യന്‍സെന്‍ ജോഡിയെ 15-14, 15-9 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

Story first published: Saturday, January 12, 2019, 10:36 [IST]
Other articles published on Jan 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X