വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ചെന്നൈ സ്മാഷേഴ്‌സിനെ വീഴ്ത്തി ബെംഗളുരു റാപ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്

ബെംഗളുരു: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണിലെ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സ്മാഷേഴ്‌സിനെ ബെംഗളുരു റാപ്‌റ്റേഴ്‌സ് തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 3-2 എന്ന സ്‌കോറിനാണ് ബെംഗളുരുവിന്റെ ജയം. ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന ബെംഗളുരു സെമിയില്‍ അവാധെ വാരിയേഴ്‌സിനെ നേരിടും.

ടോക്കിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡലുറപ്പെന്ന് മലയാളി താരം ഗോപി ടോക്കിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡലുറപ്പെന്ന് മലയാളി താരം ഗോപി

കെ ശ്രീകാന്തും സായ് പ്രണീതുമാണ് ബെംഗളുരുവിന്റെ കുതിപ്പിന് തുണയായത്. സായ് പ്രണീത് കശ്യപിനെയും ശ്രീകാന്ത് വെയ് ഫെങ് ചോങ്ങിനെയും തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സിലൊഴികെ മറ്റു മൂന്നു മത്സരങ്ങളിലും ചെന്നൈയ്ക്കായിരുന്നു ജയം. ആദ്യ നടന്ന പുരുഷ ഡബിള്‍സില്‍ ക്രിസ് അഡ്‌കോക്ക്, ചിന്‍ ചുങ് സഖ്യം മുഹമ്മദ് അഹ്‌സാന്‍ ഹേന്ദ്ര സെതിയവാന്‍ സഖ്യത്തെ 14-15, 15-9, 15-11 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു.

kidambi-srikanth

രണ്ടാം മത്സരത്തില്‍ സായ് പ്രണീത്, കശ്യപിനെ 15-11, 15-12 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്. മറ്റൊരു പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് വെയ് ഫെങ് ചോങ്ങിനെ 15-10, 15-10 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കും പരാജയപ്പെടുത്തി. അതേസമയം, വനിതാ സിംഗിള്‍സില്‍ ചെന്നൈ താരം സങ് ജി ഹ്യുയിന്‍ ജേത്രിയായി. എതിരാളി വു തി ത്രാങ്ങിനെ 15-10, 14-15, 15-10 എന്ന സ്‌കോറിനാണ് സങ് ജി തോല്‍പ്പിച്ചത്. ഒടുവിലായി നടന്ന മിക്‌സഡ് ഡബിള്‍സിലും ചെന്നൈയ്ക്കായിരുന്നു ജയം. ക്രിസ് അഡ്‌കോക്ക്, ഗബ്രിയേല അഡ്‌കോക്ക് സഖ്യം മാര്‍ക്കസ് എല്ലിസ്, ലോറന്‍ സ്മിത്ത് സഖ്യത്തെ 15-8, 12-15, 15-14 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.

Story first published: Friday, January 11, 2019, 9:55 [IST]
Other articles published on Jan 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X