Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; അവാധെ വാരിയേഴ്‌സിനെ വീഴ്ത്തി ചെന്നൈ സ്മാഷേഴ്‌സ്

അഹമ്മദാബാദ്: പ്രീമിയര്‍ ബാഡ്മിഡന്‍ ലീഗ് നാലാം സീസണിലെ തിങ്കളാഴ്ച നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവാധെ വാരിയേഴ്‌സ് ചെന്നൈ സ്മാഷേഴ്‌സിനെ 4-3 എന്ന നിലയില്‍ തോല്‍പ്പിച്ചു. മത്സരങ്ങള്‍ ഏകപക്ഷീയമായെങ്കിലും പോയന്റുനിലയില്‍ ഒപ്പമെത്താന്‍ ഇരു ടീമുകളും കടുത്ത പോരാട്ടമാണ് നടത്തിയത്. 3-3 എന്ന നിലയില്‍ ഇരു ടീമുകളും തുല്യത പാലിച്ചപ്പോള്‍ അവസാന മത്സരത്തില്‍ ഉണര്‍ന്നു കളിച്ച വാന്‍ സണ്‍ ആണ് അവാധെയ്ക്ക് വിജയമൊരുക്കിയത്.

ആദ്യം നടന്ന പുരുഷ ഡബിള്‍സില്‍ അവാധെയാണ് വിജയം കണ്ടത്. യാങ് ലീ മാത്തിയാസ് ക്രിസ്റ്റ്യന്‍സെന്‍ സഖ്യം ക്രിസ് അഡ്‌കോക്ക്, സുമീത് റെഡ്ഡി സഖ്യത്തെ 15-, 15-5 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. പിന്നീട് നടന്ന പുരുഷ സിംഗിള്‍സിലും അവാധെ വിജയം കണ്ടു. ലീ കെയുന്‍, ഫെന്‍ ചോങ്ങിനെ 15-7, 15-13 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

warriors

വനിതാ സിംഗിള്‍സിലായിരുന്നു ചൈന്നൈ കളിയിലേക്ക് തിരിച്ചുവന്നത്. ബെയ്‌വന്‍ സാങ്ങിനെ, ഹ്യുയുന്‍ സങ് 15-13, 15-8 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തി. മിക്‌സഡ് ഡബിള്‍സിനും ചെന്നൈയ്ക്കായിരുന്നു ജയം. ക്രിസ് അഡ്‌കോക്ക്, ഗബ്രിയേല അഡ്‌കോക്ക് സഖ്യം ക്രിസ്റ്റിയന്‍സെന്‍ അശ്വിനി പൊന്നപ്പ സഖ്യത്തെ 15-13, 14-15, 15-14 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ വാന്‍ സണ്‍ രാജീവ് ഔസേപ്പിനെ 15-6, 15-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ടീമിന്റെ ജയമുറപ്പിച്ചു.

Story first published: Tuesday, January 8, 2019, 9:59 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+