Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ജയത്തോടെ അവാധെ വാരിയേഴ്‌സ് രണ്ടാം സ്ഥാനത്ത്

പൂണെ: പ്രീമിയര്‍ ബാഡ്മിന്‍ ലീഗ് നാലാം സീസണിലെ മത്സരത്തില്‍ അവാധെ വാരിയേഴ്‌സ് അഹമ്മദാബാസ് സ്മാഷ് മാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. അഞ്ച് കളികളിലും അവാധെ, സ്മാഷ് മാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി. സീസണിലെ മൂന്നാം വിജയത്തോടെ അവാധെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമെത്തി. അതേസമയം, സ്മാഷ് മാസ്റ്റേഴ്‌സിന്റെ രണ്ടാം തോല്‍വിയാണിത്.

Premier Badminton League: Easy win for Awadhe Warriors

ലോക അഞ്ചാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയും മുന്‍ ലോക ചാമ്പ്യന്‍ വിക്ടര്‍ അക്‌സെല്‍സനും തമ്മിലുള്ള മത്സരമാണ് ശ്രദ്ധേയമായത്. അവാധെയ്ക്കുവേണ്ടി കളിക്കുന്ന സണ്‍ വാന്‍ ഹോ മികവുറ്റ കളിയിലൂടെ വിക്ടറിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-7, 8-15, 15-10. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം വിക്ടര്‍ തിരിച്ചടിച്ചെങ്കിലും മൂന്നാം സെറ്റിലെ അവസാന പോയന്റുകളില്‍ സണ്‍ വാന്‍ ഹോ മേധാവിത്വംകാട്ടി.

ആദ്യ വനിതാ സിംഗിള്‍സില്‍ അവാധെയുടെ സണ്‍ ബെയ് വന്‍ സാങ്, ക്രിസ്റ്റി ഗില്‍മോറിനെയും തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 10-15, 15-11, 15-11. പുരുഷ ഡബിള്‍സില്‍ ലീ യാങ്, മാത്തിയാസ് ക്രിസ്റ്റ്യന്‍സെന്‍ ജോഡി റെങ്കിറെഡ്ഡി, കെ നന്ദഗോപാല്‍ സഖ്യത്തെയും കീഴ്‌പ്പെടുത്തി. സ്‌കോര്‍ 15-12, 10-15, 15-6 പുരുഷ സിംഗിള്‍സില്‍ അമ്മദാബാദിന്റെ സൗരഭ് വര്‍മയും തോറ്റു. ലീ കെയുന്‍ 15-8, 15-12 എന്ന സ്‌കോറിനാണ് സൗരഭിനെ തോല്‍പ്പിച്ചത്. മിക്‌സഡ് ഡബിള്‍സില്‍ 13-15, 15-10, 15-12 എന്ന സ്‌കോറിനായിരുന്നു അവാധെയുടെ വിജയം.

Story first published: Saturday, January 5, 2019, 10:06 [IST]
Other articles published on Jan 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+