വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യക്കു തിരിച്ചടി, പ്രണോയ് ക്വാര്‍ട്ടറില്‍ പൊരുതി വീണു

ചൈനീസ് താരം ഹുവാങാണ് മലയാളി താരത്തെ കീഴടക്കിയത്

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷ അസ്തമിച്ചു. പുരുഷ വിഭാഗത്തിലെ ശേഷിച്ച ഏക സാന്നിധ്യമായിരുന്ന മലയാളി താരം എച്ച്എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. അത്യധികം ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് താരം ഹുവാങ് യുസിയാങിനോടാണ് പ്രണോയ് പൊരുതി കീഴടങ്ങിയത്. ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍: 22-20, 16-21, 21-23.

നിദാഹാസ് ട്രോഫി: ബംഗ്ലാ കടുവകളെ മെരുക്കാന്‍ യങ് ഇന്ത്യ... കൊളംബോയില്‍ കലാശപ്പോര്നിദാഹാസ് ട്രോഫി: ബംഗ്ലാ കടുവകളെ മെരുക്കാന്‍ യങ് ഇന്ത്യ... കൊളംബോയില്‍ കലാശപ്പോര്

റഫറി കണ്ണടച്ചാലും ഇനിയെല്ലാം അവര്‍ കാണും... വരാനിരിക്കുന്നത് ഹൈടെക്ക് ലോകകപ്പ് ഫുട്‌ബോള്‍റഫറി കണ്ണടച്ചാലും ഇനിയെല്ലാം അവര്‍ കാണും... വരാനിരിക്കുന്നത് ഹൈടെക്ക് ലോകകപ്പ് ഫുട്‌ബോള്‍

1

ഒന്നാം ഗെയിം സ്വന്തമാക്കിയ ശേഷമാണ് പിന്നീടുള്ള രണ്ടു ഗെയിമുകളും കൈവിട്ട് പ്രണോയ് തോല്‍വിയിലേക്കു വീണത്. മല്‍സരം ഒരു മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഗെയിം 20-20നു ഒപ്പത്തിനൊപ്പം നില്‍ക്കെ കളിക്കിടെ എതിരാളി അടിതെറ്റി നിലത്തുവീണിരുന്നു. എന്നാല്‍ പ്രണോയ് തന്റെ സ്മാഷ് നെറ്റിലേക്ക് അടിച്ചു നഷ്ടപ്പെടുത്തിയത് മല്‍സരത്തില്‍ നിര്‍ണായകമായി മാറി. പോയിന്റ് നേടാന്‍ ലഭിച്ച ഈ സുവര്‍ണാവരം പാഴാക്കിയത് പ്രണോയിയെ കുറച്ചുകാലത്തേക്കെങ്കിലും വേട്ടയാടിയേക്കും. മല്‍സരശേഷം തനിക്കു പറ്റിയ അബദ്ധത്തില്‍ പ്രണോയ് കടുത്ത നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

2

ഒരു നിര്‍ണായക നിമിഷത്തില്‍ ചിലപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ച് പകച്ചുപോയ ഇതുപോലെയുള്ള നിമിഷങ്ങള്‍ ഒരു താരത്തിന്റെ കരിയറില്‍ ഉണ്ടാവുമെന്നും സെമി ഫൈനലിലെത്താനാവാതെ പുറത്തായതില്‍ നിരാശയുണ്ടെന്നും പ്രണോയ് പറഞ്ഞു.

Story first published: Saturday, March 17, 2018, 15:28 [IST]
Other articles published on Mar 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X