ദില്ലി: റിയോ ഒളിംപിക്സില്‍ മിന്നും പ്രകടനം പുറത്തെടുത്ത് രാജ്യത്തിന്റെ അഭിമാനമായ പി വി സിന്ധുവും സാക്ഷി മാലിക്കും ദിപ കര്‍മാകറും ജിത്തു റോയിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. റേസ്കോഴ്സ് റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് താരങ്ങള്‍ മോദിയെ കണ്ടത്. ഞായറാഴ്ച താരങ്ങള്‍ മോദിയെ കാണാനെത്തുമ്പോള്‍ കായിക മന്ത്രി വിജയ് ഗോയലും സന്നിഹിതനായിരുന്നു.
Read Also: സിന്ധു ഒളിംപിക്സ് ഫൈനലില്‍.. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിക്ക് ട്രോള്‍.. അതെന്താ സംഭവം, കാണൂ..
സിന്ധുവിനും സാക്ഷിക്കും ദിപയ്ക്കും ജിത്തുവിനും ഒപ്പം മറ്റ് ഖേല്‍രത്ന, ദ്രോണാചാര്യ, അര്‍ജുന, ധ്യാന്‍ചന്ദ്, ടെന്‍സിങ് നോര്‍ഗെ അവാര്‍ഡ് ജേതാക്കളും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. തിങ്കളാഴ്ചയാണ് ഈ പുരസ്കാരങ്ങള്‍ സമ്മാനിക്കുക. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്കാര വിതരണം നിര്‍വഹിക്കുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ മോദി കായിക താരങ്ങളെ അനുമോദിച്ചു.
കാണാന്‍ സാധിച്ചതില്‍ സന്തോഷം പി വി സിന്ധു. നിന്റെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നു. കണ്‍ഗ്രാജുലേഷന്‍സ് ദിപ കര്‍മാകര്‍ നീ രാജ്യത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കി. ഒരുപാട് പേര്‍ക്ക് നീ ഒരു പ്രചോദനമാണ്. രാജ്യത്തിന് ഇനിയും അഭിമാനകരമായ നേട്ടങ്ങള്‍ നല്‍കുക. ജിത്തുറോയിയെ കണ്ടു. ഭാവിയിലേക്ക് എല്ലാ ആശംസകളും - മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ താരങ്ങള്‍ക്ക് വേണ്ടി മോദി എഴുതി.
ഒളിംപിക്സിലെ ഏറ്റവും മോശം രാജ്യം ഇന്ത്യ? വിദേശ പത്രക്കാര് പറയുന്നത്... പൊങ്കാല കൊണ്ട് കാര്യമില്ല!!
പി വി സിന്ധു ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യത്തെ വനിതയായി. ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി മാലിക് വെങ്കല മെഡല്‍ നേടിയത്. ദിപ കര്‍മാകര്‍ ജിംനാസ്റ്റിക്സില്‍ നാലാം സ്ഥാനത്തെത്തി. ദിപയുടെ കോച്ച് ബിശേശ്വര്‍ നന്ദിക്കും വിരാട് കോലിയുടെ കോച്ച് രാജ് കുമാര്‍ ശര്‍മയ്ക്കും അത്ലറ്റിക് കോച്ച് നാഗപുരി രമേഷ്, ബോക്സിങ് കോച്ച് സാഗര്‍ ദയാലിനുമാണ് ഇത്തവണ ദ്രോണാചാര്യ പുരസ്കാരം.