വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; തായ് സുവിന് മുന്നില്‍ സിന്ധു വീണു, ഹൈദരാബാദിന് തോല്‍വി

ഹൈദരാബാദ്: പിബിഎല്‍ അഞ്ചാം സീസണിലെ സൂപ്പര്‍ പോരാട്ടങ്ങളിലൊന്നില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് ലോക രണ്ടാം നമ്പര്‍ താരം തായ് സു യിങ്ങിനെതിരെ തോല്‍വി. ഹൈദരാബാദിനായി കളിക്കുന്ന സിന്ധുവിന്റെ തോല്‍വി ടീമിന്റെ വീഴ്ചയ്ക്കുമിടയാക്കി. ഹൈദരാബാദ് ഹണ്ടേഴ്‌സിനെ ബെംഗളുരു റാപ്‌റ്റേഴ്‌സ് 3-0 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. മിക്‌സഡ് ഡബിള്‍സില്‍ മാത്രമാണ് ഹൈദരാബാദിന് ജയം നേടാനായത്.

പുരുഷ ഡബിള്‍സില്‍ ജയത്തോടെയാണ് ബെംഗളുരു തുടങ്ങിയത്. ബെന്‍ ലെന്‍, വ്‌ളാഡ്മിര്‍ ഇവാനോവ് സഖ്യം പെങ് സൂണ്‍ ചാന്‍, റിയാന്‍ ഔഗങ് സപുത്രോ സഖ്യത്തോട് പരാജയപ്പെട്ടു. സ്‌കോര്‍ 15-13, 9-15, 15-12. പുരുഷ സിംഗിള്‍സില്‍ സൗരഭ് വര്‍മയും ഹൈദരാബാദിനായി തോല്‍വി ഏറ്റുവാങ്ങി. ബ്രൈസ് ലെവെര്‍ഡെസ് ആണ് സൗരഭിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 15-12, 10-15, 15-6.

taitzuying

ഐ ലീഗില്‍ ലീഡുയര്‍ത്തി മോഹന്‍ ബഗാന്‍; ചാമ്പ്യന്മാരെ വീഴ്ത്തിഐ ലീഗില്‍ ലീഡുയര്‍ത്തി മോഹന്‍ ബഗാന്‍; ചാമ്പ്യന്മാരെ വീഴ്ത്തി

ഏവരും കാത്തുനിന്ന വനിതാ സിംഗിള്‍സില്‍ ആദ്യ സെറ്റ് നേടിയശേഷമാണ് സിന്ധു തായ് സു യിങ്ങിനോട് പരാജയപ്പെട്ടത്. സ്‌കോര്‍ 11-15, 15-13, 15-9. ആദ്യ മൂന്നു കളികളിലും തോറ്റ് സമ്മര്‍ദ്ദത്തിലായ ഹൈദരാബാദിന് പ്രതീക്ഷയുണര്‍ത്തുന്നതായി മിക്‌സഡ് ഡബിള്‍സിലെ വിജയം. വ്‌ളാഡ്മിര്‍ ഇവാനോവ്, എന്‍ സിക്കി റെഡ്ഡി സഖ്യം പെന്‍ സൂണ്‍ ചാന്‍, ഇയോം ഹെ വോന്‍ സഖ്യത്തെയാണ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 15-13, 15-11. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ജയപ്രതീക്ഷയുമായി ഇറങ്ങിയ ഹൈദരാബാദിന് തോല്‍വിയായിരുന്നു ഫലം. ഡാരെന്‍ ലിയുവിനെ സായ് പ്രണീത് പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 15-11, 15-6.

Story first published: Saturday, February 1, 2020, 9:38 [IST]
Other articles published on Feb 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X