ചെന്നൈ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ ആദ്യ ജയവുമായി അവാധെ വാരിയേഴ്സ്. നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്സിനെതിരെ 4-3നായിരുന്നു അവാധെയുടെ ജയം. തുടര്‍ച്ചയായ രണ്ടാം ജയം തേടിയെത്തിയ നോര്‍ത്ത് ഈസ്റ്റേണിന് അവസാന മത്സരത്തില്‍ അടിതെറ്റുകയായിരുന്നു. മിക്സഡ് ഡബിള്‍സില്‍ ജയത്തോടെ തുടങ്ങിയ അവാധെ അവസാന മത്സരത്തിലും ജയം കണ്ടെത്തി.
മിക്സഡ് ഡബിള്‍സില്‍ നോര്‍ത്തേണ്‍ ഈസ്റ്റിന്റെ കോ സങ് ഹ്യുന്‍, ക്രിസ്റ്റിന പെഡേഴ്സണ് സഖ്യത്തെ ബോദിന് ഇസാര, കിം നാ ഹാ ജോഡി തോല്‍പ്പിച്ചു. സ്കോര്‍ 15-8, 15-11. രണ്ടാം മത്സരത്തില്‍ ജയിച്ച് നോര്‍ത്തേണ്‍ ഈസ്റ്റ് തിരിച്ചടിച്ചു. പുരുഷ സിംഗിള്‍സില്‍ ലീ ചൗക്ക് ഇയു, വിന്െന്റ് വോങ് വിങ് കി യെ തോല്‍പ്പിക്കുകയായിരുന്നു. സ്കോര്‍ 13-15, 15-10, 15-11.
പ്രസാദിന്റെ പിന്‍ഗാമിയാര്? മുഖ്യ സെലക്ടറാവാന്‍ മുന്‍ താരങ്ങള്‍... 3 പേര് അപേക്ഷ നല്കി
വനിതാ സിംഗിള്‍സിനും നോര്‍ത്തേണ്‍ ഈസ്റ്റിനായിരുന്നു ജയം. മിക്കെലെ ലി, ബെയ്വാന്‍ സാങ്ങിനെ കീഴ്പ്പെടുത്തി. സ്കോര്‍ 15-13, 15-14. പുരുഷ ഡബിള്‍സില്‍ അവാധെ വാരിയേഴ്സ് ജയം കണ്ടെത്തി. കോ സണ്‍ ഹ്യൂന്, ഷിന് ബീക്ക് ചിയോള്‍ സഖ്യം കൃഷ്ണ പ്രസാദ്, ലീ യങ് ഡീ ജോഡിയേയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 8-15, 15-14, 15-12. നിര്‍ണായകമായ അവസാന പുരുഷ സിംഗിള്‍സില്‍ അവാധെയുടെ ശുഭാങ്കര്‍ ഡേ, തനോങ്സക്കിനെ കീഴ്പ്പെടുത്തി മത്സരം സ്വന്തമാക്കി. സ്കോര്‍ 15-9, 15-13.