സിന്ധുവും തായ് സു യിങ്ങും
ലോക ചാമ്പ്യന്‍ പിവി സിന്ധുവും ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങുമാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണംവാരിയത്. ഇരുവര്‍ക്കും പരമാവധി തുകയായ 77 ലക്ഷമാണ് ഫ്രാഞ്ചൈസികള്‍ വിലയിട്ടത്. സിന്ധുവിനെ ഹൈദരാബാദ് ഹണ്ടേഴ്സ് നിലനിര്‍ത്തിയപ്പോള്‍ തായ് സു യിങ്ങിനെ നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു റാപ്റ്റേഴ്സ് സ്വന്തമാക്കി. പൂനെ 7 ഏയ്സസ് മത്സരിച്ചതോടെ തായ് സു യിങ്ങിന്റെ മൂല്യം കുതിച്ചുയരുകയായിരുന്നു.
ഡബിള്‍സില്‍ തിളങ്ങി സാത്വിക്
ഇന്ത്യയുടെ സാത്വിക്സായ്രാജ് റെങ്കിറെഡ്ഡിക്ക് വമ്പന്‍ തുകയാണ് ലഭിച്ചത്. ചെന്നൈ സൂപ്പര്‍സ്റ്റാര്‍സ് സാത്വിക്കിനെ 62 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. സ്വാത്വിക്കിന്റെ ഇന്ത്യന്‍ ജോഡി ചിരാഗ് ഷെട്ടിയെ പൂനെ 7 എയ്സസ് 15.50 ലക്ഷം രൂപയ്ക്ക് നിലനിര്‍ത്തുകയായിരുന്നു. ഡബിള്‍സിലെ മറ്റൊരു ഇന്ത്യന്‍ താരം ബി സുമീത് റെഡ്ഡിയെ ചെന്നൈ സൂപ്പര്‍സ്റ്റാര്‍സ് 11 ലക്ഷം രൂപക്ക് സ്വന്തമാക്കിയതോടെ സാത്വിക്കും സുമീത്തുമായിരിക്കും ചെന്നൈയുടെ ഡബിള്‍സ് ടീം.
ഈ വര്‍ഷം ബാലന്‍ദ്യോര്‍ ഞാന്‍ അര്‍ഹിക്കുന്നില്ല; നിലപാട് വ്യക്തമാക്കി സൂപ്പര്‍ താരം
ഇന്ത്യന്‍ പുരുഷ താരരങ്ങള്
പുരുഷ സിംഗിള്‍സ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ പി കശ്യപിനാണ് താരമൂല്യം. കശ്യപിനെ മുംബൈ റോക്കറ്റ്സ് 41 ലക്ഷത്തിന് സ്വന്തമാക്കി. ഇന്ത്യന്‍ കൗമാരതാരം ലക്ഷ്യ സെന്‍ 36 ലക്ഷം രൂപയ്ക്ക് ചെന്നൈയിലെത്തി. ബി സായ് പ്രണീതിനെ 32 ലക്ഷം രൂപക്ക് ബെംഗളുരു റാപ്റ്റേഴ്സ് നിലനിര്‍ത്തി. മറ്റൊരു താരം കെ ശ്രീകാന്ത് ടൂര്‍ണമെന്റില്‍നിന്നും നേരത്തെ പിന്മാറിയിരുന്നു.
പ്രതിഷേധം ഫലം കണ്ടു? സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു; റിപ്പോര്‍ട്ടുകള്‍ പുറത്ത്
വിലകൂടിയ വിദേശ താരങ്ങള്‍
കോ സങ് ഹ്യൂന്(അവാധെ വാരിയേഴ്സ് - 55 ലക്ഷം), ലീ ചൗക്ക് യു (നോര്‍ത്ത ഈസ്റ്റ് വാരിയേഴ്സ് - 50 ലക്ഷം), ഷിന് ബീക്ക് ചിയോള്‍ (അവാധെ വാരിയേഴ്സ് - 45 ലക്ഷം), കിം ജി ജങ് (മുംബൈ റോക്കറ്റ്സ് - 45 ലക്ഷം), ബെയ്വന് സാങ് (അവാധെ വാരിയേഴ്സ് - 29 ലക്ഷം), താനാങ്സാക്( നോര്‍ത്ത് ഈസ്റ്റ് വാരിയേഴ്സ് - 25 ലക്ഷം).
ISL: ഗോവയുടെ അപരാജിത കുതിപ്പിന് ബ്രേക്ക്, വീഴ്ത്തിയത് ജംഷഡ്പൂര്‍ (1-0)
ഗോപീചന്ദിന്റെ മകള്‍
ദേശീയ ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകളും ഇത്തവണ ലേലത്തിനെത്തി. ഗായത്രി ഗോപിചന്ദിനെ ചെന്നൈ സൂപ്പര്‍സ്റ്റാര്‍സ് 3 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. സൈന നേവാള്‍ ഇത്തവണ ലേലത്തിനുണ്ടായിരുന്നില്ല. താരലേലത്തില്‍ ആകെ 154 താരങ്ങളാണ് പങ്കെടുത്തത്. 74 ഇന്ത്യന്‍ കളിക്കാര്‍ ഉണ്ടായിരുന്നു. ജനുവരി 20 മുതല്‍ ഫെബ്രുവരി ഒമ്പത് വരെയാണ് പുതിയ സീസണിലെ പ്രീമിയര്‍ ലീഗ്.