ലക്നൗ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ പൂണെ 7 ഏസസ് ബെംഗളുരു റാപ്റ്റേഴ്സിനെ തോല്‍പ്പിച്ച് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. 1-3 എന്ന നിലയില്‍ പിന്നിലായിരുന്ന പൂണെ 4-3 എന്ന സ്കോറിനാണ് ഒടുവില്‍ ജയം സ്വന്തമാക്കിയത്. ചിരാഗ് ഷെട്ടി ഉള്‍പ്പെടുന്ന പുരുഷ ഡബിള്‍സ് ടീമും ക്രിസ്, ഗബ്രിയേല ജോഡിയുടെ മിക്സഡ് സഖ്യവുമാണ് പൂണെയ്ക്ക് ജയം നേടിക്കൊടുത്തത്.
ആദ്യം നടന്ന പുരുഷ സിംഗിള്‍സില്‍ പൂണെയ്ക്കായിരുന്നു ജയം. കസുമാസ സകായി ഇന്ത്യന്‍ താരം അന്‍സാല്‍ യാദവിനെ പരാജയപ്പെടുത്തി. സ്കോര്‍ 15-14, 15-9. അതേസമയം, രണ്ടാമത്തെ പുരുഷ സിംഗിള്‍സില്‍ ജയം ബെംഗളുരുവിനൊപ്പം നിന്നു. സായ് പ്രണീത്, ലോ കീന്‍ ഇയുവിനെ 10-15, 15-7, 15-8 എന്ന സ്കോറിന് തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സിലും ജയം ബെംഗളുരുവിനൊയിരുന്നു. ലോക രണ്ടാം റാങ്കുകാരി തായ് സു യിങ് ഇന്ത്യയുടെ റിതുപര്‍ണ ദാസിനെ പരാജയപ്പെടുത്തി. സ്കോര്‍ 15-3, 15-9.
ഇനി ടീം ഇന്ത്യയെ അവര്‍ തീരുമാനിക്കും... ആദ്യ പരമ്പര ദക്ഷിണാഫ്രിക്കയ്ക്കെതിരേ- ഗാംഗുലി
നിര്‍ണായകമായ പുരുഷ ഡബിള്‍സില്‍ ജയം നേടി പൂണെ തിരിച്ചുവരികയായിരുന്നു. ഹേന്ദ്ര സെത്തിയവാന്‍, ചിരാഗ് ഷെട്ടി സഖ്യം അരുണ്‍ ജോര്‍ജ്, റിയാന്‍ സപുത്രോ സഖ്യത്തെ പരാജയപ്പെടുത്തി. സ്കോര്‍ 15-14, 15-3. മിക്സഡ് ഡബിള്‍സിലും പൂണെയുടെ ക്രിസ് അഡ്കോക്ക്, ഗബ്രിയേലെ അഡ്കോക്ക് സഖ്യം ജയം സ്വന്തമാക്കി. പെങ് സൂണ്‍ ചാന്, ഇയോം ഹെ വോണ്‍ സഖ്യത്തെയാണ് കീഴ്പ്പെടുത്തിയത്. സ്കോര്‍ 10-15, 15-11, 15-12.