വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; മുംബൈ റോക്കറ്റ്‌സിനെ തകര്‍ത്ത് പൂണെ 7 ഏസസ്

ലക്‌നൗ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ അഞ്ചാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ പൂണെ 7 ഏസസിന് തകര്‍പ്പന്‍ വിജയം. മുംബൈ റോക്കറ്റ്‌സിനെ 5-2നാണ് പൂണെ മുട്ടുകുത്തിച്ചത്. ഇന്ത്യന്‍ പുരുഷ ഡബിള്‍സ് താരം ചിരാഗ് ഷെട്ടിയും ഹേന്ദ്ര സെത്തിയവാനും ചേര്‍ന്നുള്ള സഖ്യം തുടങ്ങിവെച്ച ജയം മറ്റു കളിക്കാരും ഏറ്റെടുത്തതോടെ അന്തിമ വിജയം പൂണെയ്ക്ക് ഒപ്പംനിന്നു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ കിം ജി ജംങ്, കിം സ രംഗ് കൂട്ടുകെട്ടിനെയാണ് ആദ്യ മത്സരത്തില്‍ ഷെട്ടിയും സെതിയവാനും ചേര്‍ന്ന് തോല്‍പ്പിച്ചത്. സ്‌കോര്‍ 14-15, 15-5, 15-6. രണ്ടാം മത്സരത്തിലും പൂണെയ്ക്കായിരുന്നു ജയം. വനിതാ സിംഗിള്‍സില്‍ മുന്‍ ദേശീയ ചാമ്പ്യന്‍ റിതുപര്‍ണ ദാസ്, മുംബൈയുടെ ശ്രിയാന്‍ഷി പര്‍ദേശിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 11-15, 15-9, 15-9.

മേരി കോമിന് പദ്മവിഭൂഷണ്‍, സിന്ധുവിന് പദ്മഭൂഷണ്‍, സഹീറിന് പദ്മശ്രീമേരി കോമിന് പദ്മവിഭൂഷണ്‍, സിന്ധുവിന് പദ്മഭൂഷണ്‍, സഹീറിന് പദ്മശ്രീ

pblpunevsmumbai

പുരുഷ സിംഗിള്‍സില്‍ മുംബൈയുടെ പി കശ്യപ് അപ്രതീക്ഷിത തോല്‍വി വഴങ്ങി. ലോഹ് കിയന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കശ്യപിനെ വീഴ്ത്തിയത്. സ്‌കോര്‍ 15-7, 15-14. രണ്ടാം പുരുഷ സിംഗിള്‍സില്‍ മാത്രമാണ് മുംബൈയ്ക്ക് ജയം നേടാനായത്. മുംബൈയുടെ ലീ ഡോങ് കെയുന്‍, പൂണെയുടെ സകായിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 15-7, 15-13. ഒടുവില്‍ നടന്ന മികസ്ഡ് ഡബിള്‍സില്‍ പൂണെയുടെ ക്രിസ്, ഗാബ്ബി അഡ്‌ഹോക്ക് സഖ്യം കി ജി ജങ്, ബെര്‍നാഡെത്ത് സഖ്യത്തെ കീഴ്‌പ്പെടുത്തി. സ്‌കോര്‍ 15-12, 10-15, 15-6.

Story first published: Sunday, January 26, 2020, 11:46 [IST]
Other articles published on Jan 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X