വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; ബെംഗളുരു റാപ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ്

ചെന്നൈ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണിലെ നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു റാപ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് വാരിയേഴ്‌സാണ് ബെംഗളുരുവിനെ 4-3ന് അട്ടിമറിച്ചത്. ബെംഗളുരുവിനായി ലോക രണ്ടാംനമ്പര്‍ താരം തായ് സു യിങിന്റെ വമ്പന്‍ പ്രകടനം പാഴായി. അവസാന മത്സരത്തില്‍ തനോങ്‌സാക്ക് 15-7, 15-8 എന്ന നിലയില്‍ ബ്രൈസ് ലെവര്‍ഡെസിനെ തോല്‍പ്പിച്ചതോടെയാണ് നോര്‍ത്ത് ഈസ്റ്റ് ജയം ഉറപ്പിച്ചത്.

മിക്‌സഡ് ഡബിള്‍സില്‍ തോല്‍വിയോടെയാണ് നോര്‍ത്ത് ഈസ്റ്റ് കളി തുടങ്ങിയത്. ലീ യങ്, കിം ഹാ ന സഖ്യം 8-15, 11-15ന് ചെങ് പെങ് സൂണ്‍, ഇയോം ഹെ വോണ്‍ സഖ്യത്തോട് തോറ്റു. എന്നാല്‍ രണ്ടാം മത്സരമായ പുരുഷ സിംഗിള്‍സില്‍ ലീ ചെക്ക് സായ് പ്രണീതിനെ തോല്‍പ്പിച്ചതോടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി. സ്‌കോര്‍ 15-14, 15-9. മൂന്നാം മത്സരത്തില്‍ ജയം ബെംഗളുരുവിനൊപ്പമായിരുന്നു. തായ് സു യിങ്, അഷ്മിത ചാലിഹയ്‌ക്കെതിരെ അനായാസ വിജയം സ്വന്തമാക്കി. സ്‌കോര്‍ 15-7, 15-5.

ഇന്ത്യ vs ന്യൂസിലാന്‍ഡ്: ടി20 പരമ്പര ഇന്ത്യ നേടുമോ? വലിയ പ്രതീക്ഷ വേണ്ട!! കണക്കുകള്‍ ഇങ്ങനെ, ദയനീയംഇന്ത്യ vs ന്യൂസിലാന്‍ഡ്: ടി20 പരമ്പര ഇന്ത്യ നേടുമോ? വലിയ പ്രതീക്ഷ വേണ്ട!! കണക്കുകള്‍ ഇങ്ങനെ, ദയനീയം

taitzuying

പുരുഷ ഡബിള്‍സില്‍ ജയിച്ച് നോര്‍ത്ത് ഈസ്റ്റ് 3-3 എന്ന നിലയില്‍ ഒപ്പമെത്തി. ലീ യങ്, ബോദിന്‍ ഇസര 15-12, 15-6 എന്ന സ്‌കോറിന് അരുണ്‍ ജോര്‍ജ്, റിയാന്‍ അഗുങ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് അവസാന പുരുഷ സിംഗിള്‍സ് നിര്‍ണായകമായത്. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ വിജയം കൊയ്ത നോര്‍ത്ത് ഈസ്റ്റ് സീസണിലെ ആദ്യ മത്സരം തങ്ങളുടെ വരുതിയിലാക്കി.

Story first published: Wednesday, January 22, 2020, 11:16 [IST]
Other articles published on Jan 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X