വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; ലക്ഷ്യയും സുഗിയാര്‍ത്തോയും മിന്നി, ചെന്നൈയ്ക്ക് മൂന്നാം ജയം

ചെന്നൈ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍സ്റ്റാര്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബെംഗളുരു റാപ്‌റ്റേഴ്‌സിനെ 4-3 എന്ന നിലയില്‍ ചെന്നൈ പരാജയപ്പെടുത്തി. രണ്ട് പുരുഷ സിംഗിള്‍സുകളിലും പുരുഷ ഡബിള്‍സിലും ചെന്നൈ ജയിച്ചപ്പോള്‍ മിക്‌സഡ് ഡബിള്‍സിനും വനിതാ സിംഗിള്‍സിലും ജയം ബെംഗളുരുവിന് ഒപ്പം നിന്നു.

മിക്‌സഡ് ഡബിള്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് ചെന്‍ പെങ് സൂണും ഇയോം ഹെ വോണും ബെംഗളുരുവിനായി ജയം കണ്ടെത്തി. ചെന്നൈ സഖ്യമായ ധ്രുവ് കപില, ജെസ്സിക്ക സഖ്യത്തെ 15-7, 15-8 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ജയം ചെന്നൈയ്ക്ക് ഒപ്പമായിരുന്നു. ടോമി സുഗിയാര്‍ത്തോ പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതിന് പരാജയപ്പെടുത്തി. സ്‌കോര്‍ 15-13, 10-15, 15-11.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 100-ാം മത്സരത്തില്‍ ഗംഭീര വിജയവുമായി ഫെഡറര്‍ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 100-ാം മത്സരത്തില്‍ ഗംഭീര വിജയവുമായി ഫെഡറര്‍

lakshyasen

രണ്ടാമത്തെ പുരുഷ സിംഗിള്‍സിലും ജയം ചെന്നൈയ്ക്ക് ഒപ്പംനിന്നു. ലക്ഷ്യ സെന്‍ ബെംഗളുരുവിന്റെ ബ്രൈസ് ലെവര്‍ഡസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 15-5, 15-4. വനിതാ സിംഗിള്‍സില്‍ കൗമാരതാരം ഗായത്രി ഗോപീചന്ദിനെ ബെംഗളുരുവിന്റെ തായ് സു യിങ്ങ് പരാജയപ്പെടുത്തി. സ്‌കോര്‍ 13-15, 15-6, 15-6. നിര്‍ണായകമായ പുരുഷ ഡബിള്‍സില്‍ ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി ധ്രുവ് കപില സഖ്യം, ചെന്‍ പെങ് സൂണ്‍ റിയാന്‍ ഔഗങ് സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 13-15, 15-9, 15-9.

Story first published: Saturday, January 25, 2020, 9:54 [IST]
Other articles published on Jan 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X