വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിബിഎല്‍; സിന്ധുവും സൗരഭും തിളങ്ങി, ഹൈദരാബാദിന് ആദ്യ ജയം

ലക്‌നൗ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് അഞ്ചാം സീസണില്‍ ആദ്യ ജയം കുറിച്ച് ഹൈദരാബാദ് ഹണ്ടേഴ്‌സ്. അവാധെ വാരിയേഴ്‌സിനെയാണ് പിവി സിന്ധുവും സംഘവും 2-1ന് തോല്‍പ്പിച്ചത്. പുരുഷ സിംഗിള്‍സ്, മിക്‌സഡ് ഡബിള്‍സ്, വനിതാ സിംഗിള്‍സ് എന്നിവയില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ രണ്ടാം പുരുഷ സിംഗിള്‍സിലും പുരുഷ ഡബിള്‍സിലും അവാധെയ്ക്കായിരുന്നു ജയം.

പുരുഷ സിംഗിള്‍സില്‍ ജയത്തോടെ തുടങ്ങിയത് സൗരഭ് വര്‍മയാണ്. ശുഭാങ്കര്‍ ഡേയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് സൗരഭ് തോല്‍പ്പിച്ചു. സ്‌കോര്‍ 14-15, 15-12, 15-10. രണ്ടാം മസ്തരത്തിലും ഹൈദരാബാദിനായിരുന്നു ജയം. മിക്‌സഡ് ഡബിള്‍സില്‍ ഷിന്‍ ബീക്ക് ചിയോള്‍, ക്രിസ്റ്റിന പെഡേഴ്‌സണ്‍ സഖ്യത്തെ ഹൈദരാബാദിന്റെ വ്‌ലാഡ്മിര്‍ ഇവാനോവ്, എന്‍ സിക്കി റെഡ്ഡി സഖ്യം പരാജയപ്പെടുത്തി. സ്‌കോര്‍ 15-12, 15-14.

രണ്ടാം ഗോള്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റിന് സമര്‍പ്പിച്ച് നെയ്മര്‍രണ്ടാം ഗോള്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റിന് സമര്‍പ്പിച്ച് നെയ്മര്‍

pvsindhu

വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ഒരിക്കല്‍ക്കൂടി ജയം സ്വന്തമാക്കി. തന്‍വി ലാഡിനെ 15-8, 15-8 എന്ന സ്‌കോറില്‍ ഏകപക്ഷീയമായാണ് സിന്ധു മറികടന്നത്. രണ്ടാം പുരുഷ സിംഗിള്‍സില്‍ വോങ് വിങ് കി വിന്‍സെന്റ് 15-14, 15-9 എന്ന സ്‌കോറില്‍ ഹൈരദാബാദിന്റെ ഡാരന്‍ ലിയുവിനെ മറികടന്നു. പുരുഷ ഡബിള്‍സില്‍ അവാധെയുടെ കോ സങ് ഹ്യുന്‍, ചിയോള്‍ സഖ്യം 15-12, 15-8 എന്ന സ്‌കോറിന് ഇവാനോവ് ബെന്‍ ലെന്‍ സഖ്യത്തേയും കീഴ്‌പ്പെടുത്തി.

Story first published: Monday, January 27, 2020, 12:00 [IST]
Other articles published on Jan 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X