വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics 2021: ബാഡ്മിന്റണില്‍ ഇന്ത്യ ഡബിള്‍ ഹാപ്പി, കൃഷ്ണ നാഗറിന് സ്വര്‍ണ്ണം, സുഹാസിന് വെള്ളി

krishnanagar

ടോക്കിയോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സ് ടോക്കിയോയില്‍ പുരോഗമിക്കവെ ഇന്ത്യ മെഡല്‍ കൊയ്ത്ത് തുടരുന്നു. ബാഡ്മിന്റണില്‍ എസ്എച്ച്6 വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗര്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരിക്കുകയാണ്. ഹോങ്കോങ്ങിന്റെ മാന്‍ കി ചൂവിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് തകര്‍ത്താണ് കൃഷ്ണയുടെ സുവര്‍ണ്ണ നേട്ടം. സ്‌കോര്‍: 21-17,16-21,21-17.

പുരുഷ ബാഡ്മിന്റണിലെ എസ്എല്‍4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളിമെഡലും നേടിയിരിക്കുകയാണ്. ഫൈനലില്‍ ഒന്നാം സീഡായ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് തോല്‍വി വഴങ്ങിയെങ്കിലും അഭിമാന വെള്ളി നേട്ടത്തിലേക്ക് സുഹാസ് എത്തുകയായിരുന്നു. 38കാരനായ താരം 62 മിനുട്ടോളം ഫൈനലില്‍ പൊരുതുനിന്നെങ്കിലും രണ്ട് തവണ ലോക ചാമ്പ്യന്മാരായ ലൂക്കാസിന് മുന്നില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ സെറ്റ് നേടിയ ശേഷമാണ് ഇന്ത്യന്‍ താരം കളി കൈവിട്ടത്. സ്‌കോര്‍ 21-15,17-21,15-21.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള താരമാണ് സുഹാസ്. കംപ്യൂട്ടര്‍ എഞ്ചിനീയറായ സുഹാസ് നോയിഡിലെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയാണ്.2020ല്‍ ഈ സ്ഥാനത്തേക്കെത്തിയ അദ്ദേഹം കോവിഡ്19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന താരങ്ങളില്‍ ഒരാള്‍ക്കൂടിയാണ്. 2017ലെ ബിംഡബ്ല്യുഎഫ് തുര്‍ക്കിഷ് പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സിലും ഡബിള്‍സിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

suhasyathiraj

2016ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും 2018ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വെങ്കലവും സുഹാസ് നേടിയിട്ടുണ്ട്. അതേ സമയം വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ രണ്ടാം സീഡ് തരുണ്‍ ദിലോണ് തോല്‍വി വഴങ്ങേണ്ടി വന്നു. ഇന്തോനേസ്യയുടെ ഫ്രഡി സെറ്റിവാനോട് 32 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോറ്റത്.

എസ്എല്‍3 പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രമോദ് ഭാഗത് സ്വര്‍ണ്ണം നേടിയിരുന്നു. ബ്രിട്ടണിന്റെ ഡാനിയല്‍ ബെഥലിനെ തോല്‍പ്പിച്ചാണ് പ്രമോദ് ഭാഗതിന്റെ സുവര്‍ണ്ണ നേട്ടം. ഇതേ ഇനത്തില്‍ ജപ്പാന്റെ ദൈസൂക്കെ ഫുജിഹാരിയെ തോല്‍പ്പിച്ച് മനോജ് സര്‍ക്കാര്‍ ഇന്ത്യക്കായി വെള്ളിയും സ്വന്തമാക്കി. പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യ ഒരിക്കലും നടത്താത്ത ചരിത്ര കുതിപ്പാണ് ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്.

നിലവില്‍ 19 മെഡലുമായി 24ാം സ്ഥാനത്താണ് ഇന്ത്യ. അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. 206 മെഡലുമായി ചൈന ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു.

Story first published: Sunday, September 5, 2021, 10:26 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X