ദില്ലി: ലണ്ടന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് സൈന നെഹ് വാള്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് പി കശ്യപ്. ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്നതില്‍ പിവി സിന്ധുവും കെ കെ ശ്രീകാന്തും ആഗസ്തില്‍ ആരംഭിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ കറുത്ത കുതിരകളാവുമെന്നും കശ്യപ് പറയുന്നു.
ബാഡ്മിന്റണിലെ
റാങ്കിങ്ങും ഇപ്പോഴുള്ള ഫോമും കണക്കിലെടുക്കുമ്പോള്‍ സൈനയുടെ പ്രകടനം പ്രതിജ്ഞാബന്ധമാകുമെന്നും പിവി സിന്ധു, കെ കെ ശ്രീകാന്ത് എന്നിവരില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നും കശ്യപ് പറയുന്നു. ജൂമിയര്‍ ഡല്‍ഹി സ്റ്റേറ്റ് റാങ്കിംഗ് ടൂര്‍ണ്ണമെന്റില്‍ സംസാരിക്കവെയായിരുന്നു ബാറ്റ്മിന്റണ്‍ താരമായ കശ്യപിന്റെ പ്രതികരണം.
അര്‍ജുന അവാര്‍ഡ് ജേതാവായ കശ്യപ് പുരുഷന്മാരുടെ ബാറ്റ്മിന്റണ്‍ ഡബിള്‍സില്‍ മനു അത്രി, ബി സുമീത് എന്നിവര്‍ യോഗ്യത നേടിയതിലുള്ള സന്തോഷം പങ്കുവെയ്ക്കുന്നു. പുരുഷ ഡബിള്‍സില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിന് ഒളിമ്പിക്‌സ് യോഗ്യത ലഭിക്കുന്നത്. ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളായ സുമീതും മനുവും മെഡല്‍ വേട്ടയ്ക്കിറങ്ങുന്ന ള്ള റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയക്ക് വിജയം കൊയ്യാനാവുമെന്ന പ്രതീക്ഷയിലാണ് കശ്യപ്.
Read also: സാക്കിര്‍ നായിക്കിന് ഇന്ത്യയില്‍ വിലക്ക്!!! അന്വേഷണത്തിന് 9 സംഘങ്ങള്‍
മാര്‍ച്ചിലേറ്റ പരിക്കായിരുന്നു കശ്യപിന്റെ ഒളിമ്പിക്‌സ് മോഹങ്ങളെ തകര്‍ത്തത്. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം മാര്‍ച്ചില്‍ നടന്ന ജെര്‍മന്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. പരിക്ക് ഭേദമായിവരുന്നതോടെ കശ്യപ് സെപ്തംബറോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.