Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഐ ഹേറ്റ് മൈ ടീച്ചര്‍, ഗോപിചന്ദ്'.. എന്തുകൊണ്ട്? വൈറലായി പിവി സിന്ധുവിന്റെ വീഡിയോ

ദില്ലി: അധ്യാപക ദിനത്തില്‍ വൈറലായി പിവി സിന്ധുവിന്റെ വീഡിയോ. 'ഐ ഹേറ്റ് മൈ ടീച്ചര്‍' എന്നാണ് വീഡിയോയുടെ പേരെങ്കിലും ഇഷ്ടാധ്യാപകനും കോച്ചുമായ പുല്ലേല ഗോപിചന്ദിന് അധ്യാപക ദിനത്തിലുള്ള സ്‌നേഹ സമ്മാനമാണ് പിവി സിന്ധുവിന്റെ ഈ ചെറു ഡിജറ്റല്‍ ചിത്രം.

സെപ്റ്റംബര്‍ 5: അദ്ധ്യാപകരേ നിങ്ങള്‍ക്കായി... എന്തുകൊണ്ട് സെപ്റ്റംബര്‍ 5...?

'ഐ ഹേറ്റ് മൈ ടീച്ചര്‍, ഗോപിചന്ദ്' എന്ന ക്യാപ്ഷനോടെയാണ് പിവി സിന്ധു ടിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഗാറ്ററാഡ് ഇന്ത്യയുമായി ചേര്‍ന്നാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. ഗാറ്ററാഡിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഒളിമ്പിക്‌സിലെയും ലോക ചാമ്പ്യന്‍ഷിപ്പിലെയും വെള്ളി മെഡല്‍ ജേതാവായ പിവി സിന്ധു. സിന്ധുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

pvs

'ഈ അധ്യാപക ദിനത്തില്‍ എന്റെ വിജയം അദ്ദേഹത്തിനായി സമര്‍പ്പിക്കുന്നു. തങ്ങളുടെ ജീവിതത്തിലെ പ്രേരകശക്തിയായിട്ടുള്ള അധ്യാപകരെ എല്ലാവരും ഓര്‍ക്കണം. നമ്മെ നിര്‍ബന്ധിച്ച് നമ്മളെക്കാള്‍ നമ്മെ വിശ്വസിച്ചതിന് അധ്യാപകരെ നമുക്ക് വെറുക്കാം', സിന്ധു പറയുന്നു.

ഹൈദരാബാദില്‍ നിന്നുള്ള സാധാരണ പെണ്‍കുട്ടിയുടെ ജീവിതം എങ്ങനെയാണ് മാറിമറിഞ്ഞതെന്നും അതിനു പിറകില്‍ പ്രധാന പങ്കു വഹിച്ച ചാലക ശക്തിയെക്കുറിച്ചുമാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്. കായികരംഗത്തേക്ക് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന പുതുതലമുറ താരങ്ങള്‍ക്ക് പ്രചോദനമാണ് വീഡിയോ.

Story first published: Tuesday, September 5, 2017, 12:42 [IST]
Other articles published on Sep 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+