Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ശാന്തതയും തെറ്റുകള്‍ ഒഴിവാക്കിയതും വിജയത്തില്‍ നിര്‍ണായകമായതായി ചിരാഗ് - സാത്വിക് സഖ്യം

ടോക്കിയോ: ശാന്തത പാലിച്ചതും തെറ്റുകള്‍ ഒഴിവാക്കുന്നതും തങ്ങളെ സഹായിച്ചതായി ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ അട്ടിമറി ജയം നേടിയ ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി സഖ്യം പറഞ്ഞു. ''സ്വയം സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. കഴിഞ്ഞ കുറച്ച് ടൂര്‍ണമെന്റുകളില്‍, പ്രത്യേകിച്ച് അവസാന ഘട്ടത്തില്‍ ഞങ്ങള്‍ ചില തെറ്റുകള്‍ വരുത്തിയിരുന്നു. അടിസ്ഥാനകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, ഇവിടെ വന്ന് ഞങ്ങളുടെ ആദ്യത്തെ ഒളിമ്പിക്‌സ് ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഞങ്ങള്‍ക്കെതിരെ ആരാണ് കളിക്കുന്നതെന്നത് പ്രശ്‌നമല്ല, ''സത്വിക് പറഞ്ഞു. ''സ്വിസ് ഓപ്പണിലും ഓള്‍ ഇംഗ്ലണ്ടിലും ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. ഇവിടെയെത്തി ഞങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷമുണ്ട്,' ചിരാഗ് പറഞ്ഞു.

ലോകോത്തര ജോഡികളെ അസ്വസ്ഥമാക്കുന്നത് എല്ലായ്‌പ്പോഴും ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി സഖ്യത്തിന്റെ മുഖമുദ്രയാണ്. ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ ജോടികളായ ചൈനീസ് തായിപേയിയുടെ യാങ് ലി-ചി ലിന്‍ വാങിനെയാണ് ഇന്ത്യന്‍ സഖ്യം അട്ടിമറിച്ചത്. 21-16, 16-21, 27-25നായിരുന്നു ലോക റാങ്കിങില്‍ പത്താം സ്ഥാനത്തുള്ള ചിരാഗ്- സാത്വിക് ജോടിയുടെ വിജയം. ഈ വര്‍ഷമാദ്യം തായ്ലാന്‍ഡ് ഓപ്പണ്‍, ടൊയോട്ട തായ്ലാന്‍ഡ് ഓപ്പണ്‍, ലോക ടൂര്‍സ് ഫൈനല്‍സ് എന്നിവയില്‍ തുടര്‍ച്ചയായി ചാംപ്യന്മാരായതിന്റെ ആത്മവിശ്വാസത്തിലെത്തിയ ചൈനീസ് തായ്പേയ് സഖ്യത്തെ ഇന്ത്യന്‍ സഖ്യം സ്തബ്ധരാക്കുകയായിരുന്നു.

satwiksairajrankireddy-

അതേസമയം, ആദ്യ മല്‍സരത്തില്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇതുമൂലം തനിക്ക് 100 ശതമാനം മികവ് പുലര്‍ത്താന്‍ മത്സരത്തില്‍ കഴിഞ്ഞില്ലെന്നും ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യന്‍ താരം സായ് പ്രണീത് പറഞ്ഞു. ആദ്യ മല്‍സരത്തില്‍ ഇസ്രായേല്‍ താരം മിഷ സില്‍മെര്‍മാനാണ് പ്രണീതിനെ വീഴ്ത്തിയത്. 13ാം സീഡായ പ്രണീതില്‍ നിന്നും മികച്ച പ്രകടനം ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇസ്രായേല്‍ താരത്തിനു മുന്നില്‍ ഇന്ത്യന്‍ താരത്തിന് അടിതെറ്റുകയായിരുന്നു.

Story first published: Saturday, July 24, 2021, 19:35 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+