വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ത്രില്ലിങ് വിജയം, സിന്ധു സെമി ഫൈനലില്‍

യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി

1
PV Sindhu books semifinal berth in Tokyo Olympics | Oneindia Malayalam

ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലിലേക്കു മുന്നേറി. ആവേശകരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയതാരവും നാലാ സീഡുമായ അകാനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-13, 22-20. ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെ ഗെയിമില്‍ ഓരോ പോയിന്റിനും വേണ്ടി താരത്തിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. ബാഡ്മിന്റണില്‍ ഇന്ത്യയുടെ ശേഷിച്ച ഏക മെഡല്‍ പ്രതീക്ഷ കൂടിയാണ് സിന്ധു. മറ്റു താരങ്ങളെല്ലാം ഇതിനകം പുറത്തായിക്കഴിഞ്ഞു. റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

യമഗുച്ചിക്കെതിരേ പതിഞ്ഞ തുടക്കമായിരുന്നു സിന്ധുവിന്റേത്. ഒരു ഘട്ടത്തില്‍ ജപ്പാനീസ് താരം മല്‍സരത്തില്‍ 4-2ന് മുന്നിലായിരുന്നു. എന്നാല്‍ കളിയിലേക്കു തിരിച്ചുവന്ന സിന്ധു സ്‌കോര്‍ 6-6ലെത്തിച്ചു. പിന്നീട് സിന്ധു പതിയെ ലീഡുയര്‍ത്തിക്കൊണ്ടിരുന്നു. 7-6, 9-7, 11-7 എന്നിങ്ങനെ ഇന്ത്യന്‍ താരം മല്‍സരത്തില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. യമഗുച്ചിയെ ഒരിക്കല്‍പ്പോലും മുന്നിലേക്കു കയറാന്‍ സിന്ധു അനുവദിച്ചില്ല. 12-8, 13-8, 14-9, 14-11, 16-11, 17-11, 18-11, 19-13 എന്നിങ്ങനെ നില മെച്ചപ്പെടുത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ താരം ഗെയിം 21-13ന് കൈക്കലാക്കുകയും ചെയ്തു. 23 മിനിറ്റുകള്‍ കൊണ്ടാണ് സിന്ധു ആദ്യ ഗെയിം വരുതിയിലാക്കിയത്.

IND vs SL: 'ധവാന്റെയും സഞ്ജുവിന്റെയും കരിയര്‍ തകര്‍ത്തു', ക്രുണാലിനെ 'പൊങ്കാലയിട്ട്' ആരാധകര്‍IND vs SL: 'ധവാന്റെയും സഞ്ജുവിന്റെയും കരിയര്‍ തകര്‍ത്തു', ക്രുണാലിനെ 'പൊങ്കാലയിട്ട്' ആരാധകര്‍

ധവാന്‍ പോകുമ്പോള്‍ പകരക്കാരനാകാന്‍ പറ്റിയവന്‍; പടിക്കല്‍ ഭാവിയിലെ താരമെന്ന് സെവാഗ്!ധവാന്‍ പോകുമ്പോള്‍ പകരക്കാരനാകാന്‍ പറ്റിയവന്‍; പടിക്കല്‍ ഭാവിയിലെ താരമെന്ന് സെവാഗ്!

രണ്ടാം സെറ്റില്‍ മികച്ച തുടക്കമായിരുന്നു സിന്ധുവിന്റേത്. 12-7ന് ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ താരം മുന്നിലായിരുന്നു. പക്ഷെ യമഗുച്ചി വിട്ടുകൊടുത്തില്ല. പിന്നീടുള്ള എട്ടു പോയിന്റുകളില്‍ ഏഴും നേടിയ താരം 15-15ന് ഗെയിം തുല്യതയിലെത്തിച്ചു. മികച്ച പ്രകടനം തുടര്‍ന്ന യമാഗുച്ചി ഗെയിമില്‍ 18-16ന്റെ ലീഡ് നേടി. പൊരുതിക്കയറിയ സിന്ധു 18-18ന് ഒപ്പമെത്തി. ഒടുവില്‍ 22-20ന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ഗെയിം സ്വന്തമാക്കിയ സിന്ധു സെമിയിലേക്കു മുന്നേറുകയും ചെയ്തു.

തുടര്‍ച്ചയായ രണ്ടാമത്തെ ഒളിംപിക്‌സിലാണ് സിന്ധു സിംഗിള്‍സ് സെമിയില്‍ ഇടം പിടിച്ചത്. റിയോയിലെ കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡല്‍ വിജയി കൂടിയായിരുന്നു ഇന്ത്യന്‍ താരം. ഇത്തവണ ഈ വെള്ളി സ്വര്‍ണമാക്കി മെച്ചപ്പെടുത്താനായിരിക്കും ഇന്ത്യന്‍ താരത്തിന്റെ ശ്രമം.

Story first published: Friday, July 30, 2021, 15:34 [IST]
Other articles published on Jul 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X