Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

olympics 2021: അവള്‍ ഇന്ത്യയുടെ അഭിമാനമാണ്, സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രിയും ബോളിവുഡും

ടോക്കിയോ: ചരിത്രം കുറിച്ച് ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ പിവി സിന്ധുവിന് അഭിനന്ദനങ്ങളുടെ പെരുമഴ. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ്ജാവോയെയാണ് സിന്ധു വീഴ്ത്തിയത്. ഇന്ത്യയുടെ അഭിമാനമാണ് സിന്ധുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യം മുഴുവന്‍ സിന്ധുവിന്റെ പ്രകടനത്തില്‍ ആവേശത്തിലാണെന്നും മോദി കുറിച്ചു. കായിക മന്ത്രി അനുരാഗ് താക്കൂറും സിന്ധുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. കളിയില്‍ സിന്ധു ആധിപത്യം പുലര്‍ത്തി. ഒടുവില്‍ ചരിത്രം രചിച്ചിരിക്കുകയാണ് സിന്ധു. ഇന്ത്യ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

1

ഗംഭീര കളിയായിരുന്നു, സിന്ധുവിന് വെങ്കലം നേടിയതില്‍ അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ അഭിമാനമാണ് അവര്‍ ഉയര്‍ത്തിയത്. പലതവണ അത് സാധ്യമാക്കിയിട്ടുള്ള സിന്ധു, ഇന്നും അതേ പ്രകടനം തന്നെ ആവര്‍ത്തിച്ചുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കുറിച്ചു. രണ്ട് ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സിന്ധു. സ്ഥിരതയ്ക്ക് പുതിയൊരു തലം അവര്‍ ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാവിധ ഭാവുകങ്ങളും സിന്ധുവിന് നേരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

നന്നായി കളിച്ചു സിന്ധു, മത്സരത്തോടുള്ള നിങ്ങളുടെ കമ്മിന്റ്‌മെന്റ്‌മെന്റ് വീണ്ടും നിങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. രാജ്യത്തിന് അഭിമാനം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ് സിന്ധുവെന്നും, ആ നേട്ടത്തില്‍ ഞങ്ങളും അഭിമാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു. രണ്ടാം മെഡല്‍ ഇന്ത്യക്കായി നേടിയ സിന്ധുവിന് അഭിനന്ദനങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കുറിച്ചു. ബോളിവുഡ് താരങ്ങളും പ്രശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്ധുവിന്റെ പെയിന്റിംഗ് പങ്കുവെച്ചായിരുന്നു ദീപിക പദുക്കോണ്‍ അഭിനന്ദനമറിയിച്ചത്. മലൈക അറോറയും സിന്ധുവിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അനന്യ പാണ്ഡെ, സാറാ അലി ഖാന്‍, സാമന്ത, എന്നിവരും സിന്ധുവിനെ അഭിനന്ദിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സിന്ധുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യം സിന്ധുവിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നു. ഒളിമ്പിക്‌സില്‍ നിങ്ങള്‍ ചരിത്രമെഴുതിയെന്നും അമരീന്ദര്‍ കുറിച്ചു. യുപി മുഖ്യമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സിന്ധുവിനെ ചാമ്പ്യനെന്നാണ് വിശേഷിപ്പിച്ചത്.

ചിത്രം:ട്വിറ്റർ

Story first published: Sunday, August 1, 2021, 21:17 [IST]
Other articles published on Aug 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+