For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: പിവി സിന്ധുവിന് വെല്ലുവിളികളേറെ, മറികടക്കേണ്ട പ്രധാന എതിരാളികള്‍ ഇവര്‍

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ബാഡ്മിന്റണ്‍ താരം പിവി സിന്ധു. നിലവിലെ ലോക ഏഴാം നമ്പര്‍ താരമായ സിന്ധു ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. 2016ല്‍ ഒളിംപിക്‌സ് വെള്ളി നേടിയ സിന്ധുവിന് ഇത്തവണ അത് പൊന്നാക്കണം. അതിനുള്ള തയ്യാറെടുപ്പുകള്‍ നന്നായി പോകുന്നുണ്ടെങ്കിലും സിന്ധുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. സിന്ധുവിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇത്തവണ സിന്ധുവിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന താരം ജപ്പാന്റെ അകനെ യമഗുച്ചിയെയാണ്. ലോക അഞ്ചാം നമ്പര്‍ താരമായ അകനെ കരിയറില്‍ 311 ജയങ്ങള്‍ നേടിയ താരമാണ്. ഇതില്‍ 11 സ്വര്‍ണ്ണ മെഡലുകളും ഉള്‍പ്പെടും. 2018ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലാണ് അകനെ നേടിയത്. യൂത്ത് ഒളിംപിക്‌സില്‍ വെള്ളി നേടിയിട്ടുള്ള താരം ഇത്തവണ വലിയ പ്രതീക്ഷകളോടെയാണെത്തുന്നത്.

pvsindhu

ഈ വര്‍ഷം നടന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ അകനെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഈ ടൂര്‍ണമെന്റിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് തവണയും സിന്ധുവിനെ അകനെയെ തോല്‍പ്പിച്ചിരുന്നു. നേര്‍ക്കുനേര്‍ കണക്കുകളില്‍ സിന്ധുവിനെതിരേ മുന്‍തൂക്കം അകനെയ്ക്കുണ്ട്. എന്നാല്‍ ഈ വര്‍ഷം അകനെയെ തോല്‍പ്പിക്കാനായത് സിന്ധുവിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ക്വാര്‍ട്ടറില്‍ സിന്ധു അകനെ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് സിന്ധുവിന് മറികടക്കേണ്ട വെല്ലുവിളികളേറെ.

ഗ്രൂപ്പ് ജെയില്‍ ഹോങ്കോങ്ങിന്റെ ചീയൂങ് എന്‍ഗാന്‍ യി,ഡെന്‍മാര്‍ക്കിന്റെ മിയാ ബ്ലിച്ച്‌ഫെല്‍ഡ് എന്നിവര്‍ സിന്ധുവിന് വെല്ലുവിളി ഉയര്‍ത്തും. മുന്നോട്ടുള്ള പ്രയാണത്തില്‍ ചൈനയുടെ ചീന്‍ യുഫീ,ഹീ ബിന്‍ജിയോ,കൊറിയയുടെ ആന്‍ സി യങ്,സ്വര്‍ണ്ണ മെഡല്‍ ഫേവറേറ്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആതിഥേയ താരം നൊസോമി ഒക്കുഹാര എന്നിവരെല്ലാം മറികടക്കാന്‍ പ്രയാസമുള്ള എതിരാളികളാണ്.

സൈന നെഹ്‌വാളിന് ടോക്കിയോയ യോഗ്യത നേടിയെടുക്കാന്‍ സാധിക്കാതെ വന്നതോടെ എല്ലാ പ്രതീക്ഷകളും സിന്ധുവിലേക്കെത്തിയിരുന്നു. പുല്ലേലെ ഗോപീചന്ദിന്റെ മുന്‍ ശിഷ്യ പാര്‍ക്ക് തായ് സാങ്ങിന്റെ പരിശീലനത്തിന് കീഴിലാണ് നിലവില്‍ മത്സരിക്കുന്നത്. 2016ലെ നേട്ടം ആവര്‍ത്തിക്കാന്‍ സിന്ധുവിന് സാധിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

പുരുഷന്മാരില്‍ ബി സായ് പ്രണീതിനും കാര്യങ്ങള്‍ എളുപ്പമല്ല. വിക്ടര്‍ അക്‌സല്‍സെന്‍,ജപ്പാന്റെ കെന്റോ മൊമോറ്റ തുടങ്ങിയവര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. 26കാരനായ സായ് 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. 26 വര്‍ത്തിന്റെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ താരത്തിന് ഈ നേട്ടത്തിലെത്താനായത്. കിഡംബി ശ്രീകാന്തിന് യോഗ്യത നേടാനാവാത്തതിനാല്‍ പുരുഷ സിംഗിള്‍സില്‍ പ്രതീക്ഷ സായ് പ്രണീതാണ്.

Story first published: Friday, July 9, 2021, 10:59 [IST]
Other articles published on Jul 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+