വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

olympics 2021: ബാഡ്മിന്റണ്‍ സ്വര്‍ണം ഡെന്മാര്‍ക്കിലേക്ക്, നിലവിലെ ചാമ്പ്യനെ വീഴ്ത്തി അക്‌സല്‍സന്‍

By Vaisakhan MK

ടോക്കിയോ: ഒളിമ്പിക് സിംഗിള്‍സ് ബാഡ്മിന്റണില്‍ പുതു ചരിത്രം പിറന്നു. ഇത്തവണ സ്വര്‍ണം ഡെന്മാര്‍ക്കിലേക്കാണ് പോകുന്നത്. നിലവിലെ ചാമ്പ്യനായ ചെന്‍ ലോങിനെ മലര്‍ത്തിയടിച്ച് വിക്ടര്‍ ആക്‌സല്‍സണ്‍ സ്വര്‍ണം നേടി. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് സ്വര്‍ണം പ്രതീക്ഷിച്ച വന്ന ചെന്‍ ലോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആക്‌സല്‍സണ്‍ തകര്‍ത്ത് വിട്ടത്. മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പോലും നിലവിലെ ജേതാവായ ലോങിന് ഡെന്മാര്‍ക്ക് താരത്തിനെതിരെ മുന്‍തൂക്കം നേടാന്‍ സാധിച്ചില്ല.

1

ലോകത്തെ ഏറ്റവും മികച്ച സ്മാഷിംഗ് താരങ്ങളായിട്ടാണ് ആക്‌സല്‍സണും ചെന്‍ ലോംഗും അറിയപ്പെടുന്നത്. അതുകൊണ്ട് മത്സരത്തില്‍ ആവേശകരമായ നിമിഷങ്ങള്‍ ഉണ്ടാവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ 21-15, 21-12 എന്ന സ്‌കോറിന് ഡെന്മാര്‍ക്ക് താരത്തില്‍ മത്സരത്തില്‍ മുന്‍തൂക്കം നേടി. ഒരുമണിക്കൂര്‍ കൊണ്ട് കളി അവസാനിക്കുന്നതാണ് കണ്ടത്. തതകര്‍പ്പന്‍ സ്മാഷുകളും ഇരുതാരങ്ങളില്‍ നിന്നും വന്നിരുന്നു. മത്സരശേഷം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തി പിടിക്കുന്ന സമീപനമാണ് ചെന്‍ നടത്തിയത്. എതിരാളിയെ അഭിനന്ദിക്കുകയും ചെയ്തു.

ഈ മെഡല്‍ എനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് ചെന്‍ പറഞ്ഞുവെന്ന് അക്‌സല്‍സെണ്‍ പറഞ്ഞു. ടോക്കിയോയില്‍ തന്റെ പ്രകടനം മഹത്തരമാണെന്നും അദ്ദേഹം തന്നോട് പറഞ്ഞുവെന്നും ഡാനിഷ് താരം വ്യക്തമാക്കി. എന്റെ ബാഡ്മിന്റണ്‍ കരിയറില്‍ ഒരുപാട് പ്രചോദിപ്പിച്ച വ്യക്തിയാണ് ചെന്‍ ലോംഗെന്നും അക്‌സല്‍സണ്‍ പറഞ്ഞു. അതേസമയം വിജയത്തെ തുടര്‍ന്ന് ഡെന്മാര്‍ക്കിലെ രാജകുമാരന്‍ ഫ്രെഡറിക് ഫോണ്‍ വഴി അക്‌സല്‍സണുമായി സംസാരിച്ചു. അദ്ദേഹം അഭിനന്ദനമറിയിക്കുകയും ചെയ്തു. കോര്‍ട്ടില്‍ സന്തോഷം സഹിക്കാനാവാതെ താരം വിതുമ്പി കരയുന്നതും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു.

അതേസമയം വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിംഗ് ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡനെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-11, 21-13. ഗ്വാട്ടിമാലന്‍ താരം രാജ്യത്തിന് വേണ്ടി ഇതുവരെയുള്ള ഒളിമ്പിക്‌സില്‍ രണ്ടാം മെഡല്‍ നേടുക എന്ന ലക്ഷ്യത്തിനായിട്ടായിരുന്നു പോരാടിയത്. എന്നാല്‍ അത് സാക്ഷാത്കരിക്കപ്പെട്ടില്ല. ചെന്‍ വെള്ളി നേടിയതോടെ ബാഡ്മിന്റണില്‍ ചൈന ഇതുവരെ ആറ് മെഡല്‍ നേടുകയും ചെയ്തു. മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണവും വെള്ളിയും ചൈനയ്ക്കായിരുന്നു. വനിതാ സിംഗിള്‍സില്‍ സ്വര്‍ണവും, പുരുഷ ഡബിള്‍സില്‍ വെള്ളിയും വനിതാ ഡബിള്‍സില്‍ വെള്ളിയും നേരത്തെ ചൈന നേടിയിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ അഞ്ച് സ്വര്‍ണം തന്നെ ചൈന ബാഡ്മിന്റണില്‍ നേടിയിരുന്നു.

ചിത്രം:ട്വിറ്റർ

Story first published: Monday, August 2, 2021, 23:34 [IST]
Other articles published on Aug 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X