For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: ബാഡ്മിന്റണില്‍ സായ് പ്രണീതിന് വീണ്ടും തോല്‍വി, പുറത്തേക്ക്

ടോക്കിയോ: ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് നിരാശ. ഗ്രൂപ്പ് ഡിയിലെ പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് നെതര്‍ലാന്‍ഡിന്റെ മാര്‍ക്ക് കാല്‍ജോവിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 14-21, 21. ലോക ബാഡ്മിന്റണില്‍ 15 ആം നമ്പര്‍ താരമാണ് സായ് പ്രണീത്; മാര്‍ക്ക് കാല്‍ജോ 29 ആം നമ്പര്‍ താരവും.

തോല്‍വിയോടെ സായ് പ്രണീതിന്റെ ടോക്കിയോ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്ക് തിരശ്ശീല വീണു. തുടക്കത്തില്‍ത്തന്നെ തുടരെ സംഭവിച്ച പിഴവുകളാണ് ഇന്ത്യന്‍ താരത്തിന് ഇന്ന് വിനയായത്. സായ് പ്രണീതിന്റെ അതിവേഗ നീക്കങ്ങള്‍ക്ക് കാല്‍ജോ മികവോടെ മറുപടി നല്‍കുന്നതും മത്സരം കണ്ടു.

Olympics 2021: Badminton Singles, Indias Sai Praneeth loses 2-0 against Mark Caljouw of Netherlands

സായ് പ്രണീതിന്റെ കന്നി ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്. എന്നാല്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് ടോക്കിയോയില്‍ സാധിച്ചില്ല. ശനിയാഴ്ച്ച ലോക 47 ആം നമ്പര്‍ മിഷ സില്‍ബര്‍മാനോടും സായ് പ്രണീത് തോല്‍വി വഴങ്ങുകയുണ്ടായി. ഒളിമ്പിക്‌സിന് മുന്‍പ് കഴിഞ്ഞ മൂന്നുതവണ ഇസ്രായേല്‍ താരമായ സില്‍ബര്‍മാനോട് ഏറ്റുമുട്ടിയപ്പോഴും ജയം പ്രണീതിനൊപ്പമായിരുന്നു. പക്ഷെ ടോക്കിയോയില്‍, ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സായ് പ്രണീത് സില്‍ബര്‍മാന് മുന്നില്‍ തലകുനിച്ചു.

ഈ തോല്‍വിയാണ് താരത്തിന്റെ ഒളിമ്പിക്‌സ് മെഡല്‍ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായത്. പിന്നീട് സില്‍ബര്‍മാന്‍ കാല്‍ജോവിനോട് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോറ്റതോടെ സായ് പ്രണീതിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞു. ബാഡ്മിന്റണില്‍ ഇനി പിവി സിന്ധു മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷ.

പറഞ്ഞുവരുമ്പോള്‍ ബുധനാഴ്ച്ച സമ്മിശ്ര പ്രകടനമാണ് ഇന്ത്യന്‍ സംഘം നടത്തിയത്. അമ്പെയ്ത്തിലെ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായി തോറ്റുമടങ്ങി. ആവേശകരമായ രണ്ടാം എലിമിനേഷന്‍ റൗണ്ടില്‍ ഇസ്രായേലിന്റെ ഷാനി ഇറ്റെയോടാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സില്‍ തരുണ്‍ദീപ് റായുടെ പ്രതീക്ഷകളും അവസാനിച്ചു. മറ്റൊരു അമ്പെയ്ത്ത് താരമായ പ്രവീണ്‍ ജാദവും ഇന്ന് പരാജയം രുചിച്ചിട്ടുണ്ട്.

വനിതാ ഹോക്കിയിലും ഇന്ത്യ തോല്‍വി നേരിട്ടു. രാവിലെ ബ്രിട്ടണിനോട് ഇന്ത്യന്‍ സംഘം തോറ്റു. നാലിനെതിരെ ഒരു ഗോള്‍ കുറിക്കാന്‍ മാത്രമേ ഇന്ത്യന്‍ പെണ്‍പടയ്ക്ക് സാധിച്ചുള്ളൂ.

ഇതേസമയം, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധുവും ബാഡ്മിന്റണില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. രാവിലെ നടന്ന ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഹോങ്കോങ്ങിന്റെ ചിയുങ് ഗാന്‍ യിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്താന്‍ പിവി സിന്ധുവിന് സാധിച്ചു. സ്‌കോര്‍: 21-9, 21-16. ഇതോടെ 16 ആം റൗണ്ടിലേക്ക് സിന്ധു യോഗ്യതയും നേടി. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡിനെയാണ് സിന്ധു ഇനി നേരിടുക.

വനിതകളുടെ അമ്പെയ്ത്ത് എലിമിനേഷന്‍ റൗണ്ടില്‍ ഭൂട്ടാന്റെ കര്‍മയെ ദീപിക കുമാരി കീഴടക്കി. വനിതകളുടെ ബോക്‌സിങ്ങില്‍ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പൂജാ റാണിയും ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി. അല്‍ജീറിയയുടെ ഇച്രാക്ക് ചായിബിനെയാണ് പൂജാ റാണി തോല്‍പ്പിച്ചത് (5-0).

Story first published: Wednesday, July 28, 2021, 15:46 [IST]
Other articles published on Jul 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+