വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: കലാശപ്പോരില്‍ സിന്ധു മുട്ടുമടക്കി; ഒക്കുഹാരയ്ക്ക് കിരീടം

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിത വിഭാഗം കിരീടപ്പോരില്‍ ഇന്ത്യന്‍ സെന്‍സേഷന്‍ പിവി സിന്ധുവിന് തോല്‍വി. കലാശപ്പോരില്‍ ജപ്പാനീസ് താരം നൊസോമി ഒക്കുഹാരയ്ക്കു മുന്നിലാണ് രണ്ടാം സീഡുകാരിയായ സിന്ധു കിരീടം അടിയറവ് വച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ നാലാം സീഡുകാരിയായ ഒക്കുഹാര പരാജയപ്പെടുത്തിയത്. സ്‌കോര്‍: 15-21, 18-21.

ap9

തോറ്റെങ്കിലും മികച്ച പോരാട്ടം പുറത്തെടുത്താണ് സിന്ധു തായ്‌ലാന്‍ഡിനോട് വിടപറയുന്നത്. ടൂര്‍ണമെന്റില്‍ പുരുഷ, വനിത വിഭാഗങ്ങളിലായി പ്രീക്വാര്‍ട്ടറിനു മുകളില്‍ മുന്നേറ്റം നടത്തിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് 23 കാരിയായ സിന്ധു. റണ്ണേഴ്‌സപ്പായ സിന്ധുവിന് 13,300 യുഎസ് ഡോളര്‍ സമ്മാനത്തുകയായി ലഭിച്ചു. ജേതാവിന് 26,250 യുഎസ് ഡോളറാണ് സമ്മാനത്തുക.

Story first published: Sunday, July 15, 2018, 17:51 [IST]
Other articles published on Jul 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X