For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍; സുഗിയാര്‍ത്തോയെ ഞെട്ടിച്ച് പ്രണോയ് ക്വാര്‍ട്ടറില്‍

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം എച്ച്എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലോക 13-ാം റാങ്കുകാരനും ടൂര്‍ണമെന്റിലെ രണ്ടാം സീഡുമായ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ത്തോയെ 21-14, 21-12 എന്ന സ്‌കോറിനാണ് പ്രണോയ് അട്ടിമറിച്ചത്. 37 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ പ്രണോയ് എതിരാളിക്ക് അവസരം നല്‍കിയില്ല.

prannoy

സമീപകാലത്ത് മികച്ച ഫോമിലല്ലാിരുന്ന പ്രണോയ് ലോക റാങ്കിങ്ങില്‍ 26-ാം സ്ഥാനത്താണ്. ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് ജപ്പാന്റെ കന്റ സുനേയമയെ നേരിടും. അതേസമയം, മറ്റൊരു ഇന്ത്യന്‍താരമായ സായ് പ്രണീത് രണ്ടാം റൗണ്ടിലെ തോല്‍വിയോടെ പുറത്തായി. ചൈനീസ് സൂപ്പര്‍താരം ലിന്‍ ഡാന്‍ 12-21, 12-21 എന്ന സ്‌കോറിനാണ് പ്രണീതിനെ തോല്‍പ്പിച്ചത്.

ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമിന്റെ കുതിപ്പും രണ്ടാം റൗണ്ടില്‍ അവസാനിച്ചു. മനു അത്രി, സുമീത് റെഡ്ഡി സഖ്യം മലേഷ്യന്‍ ജോഡിയോട് 17-21, 19-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞദിവസം ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നേവാള്‍ ആദ്യ റൗണ്ടില്‍തന്നെ തോറ്റിരുന്നു. ലോക 212-ാം റാങ്കുകാരിയായ വാങ് ഷിയി ആണ് സൈനയെ അട്ടിമറിച്ചത്.

Story first published: Thursday, May 2, 2019, 17:04 [IST]
Other articles published on May 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+