ഹൈദരാബാദ്: ലോക ബാഡ്മിന്റണ്‍ ചാംപ്യനായ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് അവകാശിയായ ഇന്ത്യന്‍ സെന്സേഷന് പിവി സിന്ധു തന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ്. ജപ്പാനിലെ ടോക്കിയോയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്സില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണമെഡല്‍ നേടുകയാണ് ഇനി തന്റെ സ്വപ്നമെന്നു സിന്ധു പറയുന്നു. ഒളിംപിക്സിനു യോഗ്യത നേടുന്നതിനായി ഇനിയുള്ള ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താനാണ് താന്‍ ശ്രമിക്കുകയെന്നും താരം വ്യക്തമാക്കി.
സ്വിറ്റ്സര്‍ലാന്‍ഡിലെ ബാസെലില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ജപ്പാനീസ് സൂപ്പര്‍ താരം നൊസോമി ഒക്കുഹാരയെ ഫൈനലില്‍ തകര്‍ത്താണ് സിന്ധു കന്നി ലോകകിരീടത്തില്‍ മുത്തമിട്ടത്. ചരിത്രവിജയത്തിനു ശേഷം ഇന്ത്യയിലെത്തിയ സിന്ധു പ്രധാനമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി കിരണ്‍ റിജ്ജു എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ചൊവ്വാഴ്ച ഹൈദരാബാദില്‍ തിരിച്ചെത്തിയിരുന്നു.
കളിച്ചത് 60 വര്‍ഷം, വിക്കറ്റുകള്‍ 7000ത്തിലധികം !! 85ാം വയസ്സില്‍ കളി നിര്‍ത്തി, ഇതെന്ത് താരം?
ലോക ചാംപ്യനായതോടെ തനിക്കു മേലുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചതായും ഇത് ഉത്തരവാദിത്വം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സിന്ധു വ്യക്തമാക്കി. ഉത്തരവാദിത്വങ്ങള്‍ തീര്‍ച്ചയായുമുണ്ടാവും. ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യും. തന്നെ സംബന്ധിച്ചു ലോക ചാംപ്യന്‍ഷിപ്പിലെ ജയം വളരെ വലുതാണ്. വലിയ ആത്മവിശ്വാസമാണ് ഇതു നല്‍കിയത്. ഇതേ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാനാണ് ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.