നാന്‍ജിങ് (ചൈന): 2018 ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കുതിക്കുന്നു. സിംഗിള്‍സിലും ഡബിള്‍സിലും മിക്്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ആദ്യറൗണ്ടില്‍ വിജയക്കൊടി നാട്ടി.പുരുഷന്‍മാരുടെ സിംഗിള്‍സില്‍ എച്ച്എസ് പ്രണോയിക്കു പിന്നാലെ സമീര്‍ വര്‍മയും സായ് പ്രനീതും പുരുഷ ഡബിള്‍സില്‍ മനു-സുമീത്ത് സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ നാല് സഖ്യങ്ങളും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
സമീര്‍ വര്‍മ ഫ്രാന്‍സിന്റെ ലുകാസ് കോര്‍വിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-10. എന്നാല്‍, ഒന്നാംറൗണ്ടില്‍ എതിരാളി പിന്‍മാറിയതിനെ തുടര്‍ന്ന് സായ് പ്രനീതിന് രണ്ടാംറൗണ്ടിലേക്കുള്ള ടിക്കറ്റ് ലഭിക്കുകയായിരുന്നു.

പുരുഷ ഡബിള്‍സില്‍ മനു ആട്രി-സുമിത് റെഡ്ഡി സഖ്യം ബള്‍ഗേറിയയുടെ ഡാനിയേല്‍ നികോളോവ്-ഇവാന്‍ റുസേവ് ജോടിയെ തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 21-13, 21-18.മിക്‌സഡ് ഡബിള്‍സില്‍ പ്രണാവ് ജെറി ചോപ്ര-എന്‍എസ് റെഡ്ഡി, എസ് റാന്‍കിറെഡ്ഡി-അശ്വിനി പൊന്നപ്പ, സൗരഭ് ശര്‍മ-ആഷിറ്റ് പാറിക്, റോഹന്‍ കപൂര്‍-കുഹോ ഗാര്‍ജ് ജോടികളും വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
വനിത സിംഗിള്‍സില്‍ ഇന്ത്യ പ്രതീക്ഷകളായ മൂന്നാം സീഡ് പിവി സിന്ധുവും 10ാം സീഡ് സെയ്‌ന നെഹ്‌വാളും രണ്ടാംറൗണ്ട് പോരാട്ടത്തിനിറങ്ങും. ഇന്തോനേഷ്യയുടെ ഫിറ്റ്‌റിയാനിയാണ് സിന്ധുവിന്റെ എതിരാളിയെങ്കില്‍ തുര്‍ക്കിയുടെ അലിയെ ഡെമിര്‍ബഗയെയാണ് സെയ്‌ന നേരിടുക.