Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യ മാസ്‌റ്റേഴ്‌സ്; സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍, ശ്രീകാന്തും കശ്യപും പ്രണീതും പുറത്ത്

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധു രണ്ടാം റൗണ്ടിലെത്തി. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ റഷ്യയുടെ ഇവ്ജീനിയ കൊസെറ്റ്‌സ്‌കെയയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു മറികടന്നത്. സ്‌കോര്‍ 21-15, 21-13. 35 മിനിറ്റിനുള്ള സിന്ധു മത്സരം സ്വന്തമാക്കി. അതേസമയും പുരുഷ താരങ്ങളായ കെ ശ്രീകാന്ത്, പി കശ്യപ്, സായ് പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടില്‍തന്നെ തോല്‍വി വഴങ്ങി.

നേരത്തെ സൈന നേവാള്‍ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ബെല്‍ജിയം താരം ലിയാനി താനിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന ജയിച്ചുകയറി. സ്‌കോര്‍ 21-15, 21-17. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച സൈന ഇത്തവണ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. പി കശ്യപ് ലോക ഒന്നാം നമ്പര്‍താരം കെന്റോ മൊമോട്ടയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21-17, 21-16. കഴിഞ്ഞ സീസണില്‍ 10 കിരീടങ്ങള്‍ നേടിയ താരമാണ് മൊമോട്ട.

pvsindhu

മറ്റൊരു ഇന്ത്യന്‍ താരം കെ ശ്രീകാന്തിനും ആദ്യ റൗണ്ടില്‍ ജയം നേടാനായില്ല. തായ്വാന്റെ ടിയാന്‍ ചെന്നിനെതിരെ 21-17, 21-5 എന്ന സ്‌കോറിന് ശ്രീകാന്ത് തോറ്റു. ലോക രണ്ടാം നമ്പര്‍ താരമാണ് ടിയാന്‍ ചെന്‍. ഡെന്മാര്‍ക്കിന്റെ റാസ്മസ് ജെംകെ സായ് പ്രണീതിനും മടക്കടിക്കറ്റ് നല്‍കി. സ്‌കോര്‍ 21-11, 21-15. എച്ച് എസ് പ്രണോയ്, സമീര്‍ വര്‍മ എന്നിവരാണ് പുരുഷവിഭാഗത്തില്‍ ശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍.

Story first published: Wednesday, January 8, 2020, 17:07 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+