Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം ലീ ചോങ് വെയ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ക്വാലാലംപൂര്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മലേഷ്യയ്‌ക്കൊയി ഒട്ടേറെ കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത ബാഡ്മിന്റണ്‍ താരം ലീ ചോങ് വെയ് വിരമിക്കല്‍ പ്രഖ്യാപിച്ചു. നീണ്ടനാളായി അര്‍ബുദത്തോട് പൊരുതുന്ന ലീ തിരിച്ചുവരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, 19 വര്‍ഷം നീണ്ട കരിയറിന് അവസാനമിടുകയാണെന്ന് ലീ ചോങ് വെയ് പ്രഖ്യാപിച്ചു.

lee

മൂന്നുതവണ ഒളിമ്പിക്‌സ് ഫൈനലിലെത്തിയെങ്കിലും മൂന്നു തവണയും വെള്ളി മെഡലാണ് ലഭിച്ചത്. ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ കളിയില്‍നിന്നും വിരമിക്കുകയാണെന്ന് ലീ പറഞ്ഞു. ലീ ഏല്ലാ മലേഷ്യക്കാരുടെയും ഹീറോയാണെന്ന് പത്രസമ്മേളനത്തില്‍ മലേഷ്യന്‍ കായികവകുപ്പ് മന്ത്രി സയീദ് സാദിഖ് അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ലീയെ പോലെ മറ്റൊരാളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലേഷ്യയിലെ സമ്പന്നനായ കായികതാരങ്ങളിലൊരാളായ ലീ 69 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2015ല്‍ മരുന്നടിയുടെ പേരില്‍ എട്ടുമാസത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. പിന്നീട് മരുന്നുപയോഗം മന:പൂര്‍വമല്ലെന്ന് കണ്ടെത്തി താരത്തെ തിരിച്ചുവരാന്‍ അനുവദിക്കുകയായിരുന്നു. ശേഷിക്കുന്ന ജീവിതം ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമായിരിക്കുമെന്നാണ് താരം വികാരഭരിതനായി പത്രസമ്മേളനത്തില്‍ അറിയിച്ചത്.

Story first published: Thursday, June 13, 2019, 14:17 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+