ക്വാലാലംപുര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. തായ്ലന്‍ഡിന്റെ ഖോസിത് ഫെത്പ്രതഭിനെ 21-11, 21-15 എന്ന സ്കോറിനാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. അതേസമയം വനിതാ വിഭാഗത്തില്‍ കിരീടപ്രതീക്ഷയായിരുന്ന പിവി സിന്ധു രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. മിക്സഡ് ഡബിള്‍സിലും ഇന്ത്യന്‍ ജോഡികള്‍ മടങ്ങി.
ഐപിഎല്‍ കൊണ്ട് ഇന്ത്യക്കു ഒരു കാര്യവുമില്ല!! ലോകകപ്പില്‍ തിരിച്ചടിയാവുമെന്ന് മുന്‍ സൂപ്പര്‍ താരം
ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനോട് 18-21, 19-21 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്. നേരത്തെ ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് ആദ്യ റൗണ്ടില്‍ മടക്കടിക്കറ്റ് നല്കിയ താരമാണ് സങ് ജി. താരത്തിനെതിരെ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം സിന്ധുവിന് നഷ്ടമായി. രണ്ടു റൗണ്ടിലും അവസാന പോയന്റുകളില്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സിന്ധുവിന്റെ തോല്‍വി.
പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. 54 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിന്റെ രണ്ട് സെറ്റിലും ശ്രീകാന്ത് മികച്ച പ്രകടനം നടത്തി. മിക്സഡ് ഡബിള്‍സില്‍ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ താന്‍ കിയാന് മെങ്-ലായി പെയ് ജിങ് സഖ്യനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റു. സ്കോര്‍: 21-15, 17-21, 13-21.