Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ പുറത്ത്

ക്വലാലംപൂര്‍: ഇന്ത്യന്‍യുവതാരം സമീര്‍ വര്‍മയ്ക്ക് മലേഷ്യന്‍ ഓപ്പണ്‍ ബാഡമിന്റണില്‍ തോല്‍വി. ആദ്യ റൗണ്ടില്‍ തന്നെ ലോക രണ്ടാം റാങ്കുകാരനായ ചൈനയുടെ ഷി യുഖിയുമായി ഏറ്റുമുട്ടേണ്ടിവന്ന സമീര്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് തോറ്റത്. സ്‌കോര്‍ 20-22, 23-21, 12-21. ഡിസംബറില്‍ നടന്ന ലോക ടൂര്‍ ഫൈനല്‍സിലും ഇതേ താരത്തോട് സമീര്‍ തോറ്റിരുന്നു.

sameerverma

ആദ്യ രണ്ട് സെറ്റിലും കനത്ത പോരാട്ടം കാഴ്ചവെച്ച സമീറിന് നിര്‍ണായകമായ മൂന്നാം സെറ്റില്‍ കാലിടറുകയായിരുന്നു. ആദ്യ സെറ്റില്‍ സമീര്‍ 11-16 എന്ന നിലയില്‍ പിറകിലായിരുന്നെങ്കിലും 20-20 എന്ന നിലയിലെത്തി. ഇവിടെവെച്ച് രണ്ട് പോയന്റുകള്‍ തുടരെ നേടിയ ചൈനീസ് താരം സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ സമീര്‍ ശക്തമായി തിരിച്ചുവന്നു.

ആദ്യ സെറ്റിന്റെ ആവര്‍ത്തനമെന്നോണം സമീര്‍ 11-16ന് പിന്നില്‍ നിന്നും തിരിച്ചടിച്ച് സ്‌കോര്‍ 20-20ല്‍ എത്തിക്കുകയും പിന്നീട് ഗംഭീര പ്രകടനത്തോടെ സെറ്റ് സ്വന്തമാക്കുകയുമായിരുന്നു. എന്നാല്‍, മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ 9-0 എന്ന നിലയില്‍ ഷി യുഖി ലീഡെടുത്തു. ഇന്ത്യന്‍ താരം തിരിച്ചുവരുമ്പോഴേക്കും സെറ്റും മാച്ചും ഷി യുഖി സ്വന്തമാക്കി. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഡി സഖ്യം മിക്‌സ് ഡബിള്‍സില്‍ അയര്‍ലന്‍ഡ് സഖ്യത്തെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍ 22-20, 24-20.

Story first published: Tuesday, April 2, 2019, 17:14 [IST]
Other articles published on Apr 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+