ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചപ്പോള്‍ പുരുഷ വിഭാഗത്തില്‍ എച്ച്എസ് പ്രണോയിയും സമീര്‍ വര്‍മയും പുറത്തായി. ജാപ്പനീസ് താരം അയ ഒഹോരിയെ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്കോര്‍ 21-10, 21-15. സൗത്ത് കൊറിയയുടെ കൗമാരതാരം ആന്‍ സി യങ്ങിനെയാണ് സൈന മറികടന്നത്. സ്കോര്‍ 25-23, 21-12.
പുരുഷ വിഭാഗത്തില്‍ പ്രതീക്ഷയായിരുന്ന മലയാളി എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടില്‍ കാലിടറി. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. സ്കോര്‍ 21-19, 22-20. സമീര്‍ വര്‍മ മലേഷ്യന്‍ താരം ലീ സി ജിയയോടും പരാജയപ്പെട്ടു. സ്കോര്‍ 21-19, 22-20. രണ്ട് സെറ്റിലും ഇന്ത്യന്‍താരം പൊരുതിയെങ്കിലും അന്തിമജയം നേടാനായില്ല.
വീണ്ടും പരിക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ആന്ഡേഴ്സണ് പുറത്ത്
കഴിഞ്ഞദിവസം ഇന്ത്യയുടെ പുരുഷ താരങ്ങളായ കെ ശ്രീകാന്ത്, പി കശ്യപ്, സായ് പ്രണീത് എന്നിവരെല്ലാം ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഡബിള്‍ സഖ്യവും ആദ്യ റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ സാത്വിക്സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യത്തെ മലേഷ്യന്‍ ജോഡിയാണ് മറികടന്നത്. സ്കോര്‍ 21-15, 18-21, 21-15.