Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; സെമിയില്‍ മാരിന്റെ വേഗതയ്ക്ക് മുന്നില്‍ സൈനയ്ക്ക് കാലിടറി

ക്വലാലംപൂര്‍: ഇന്ത്യന്‍ താരം സൈന നേവാള്‍ മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പരാജയപ്പെട്ടു. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പ്ക്‌സ് ജേതാവുമായി സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയുടെ കുതിപ്പിന് വിരാമമിട്ടത്. ഈ വര്‍ഷം മികച്ച രീതിയില്‍ തുടങ്ങിയ സൈനയ്ക്ക് ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനായില്ല. സെമിയില്‍ 21-16, 21-13 എന്ന നിലയിലായിരുന്നു മാരിന്റെ വിജയം.

saina

രണ്ട് സെറ്റിലും ജയപ്രതീക്ഷയുണര്‍ത്താന്‍ സൈനയ്ക്ക് കഴിഞ്ഞില്ല. സൈനയ്ക്കുമേല്‍ മാരിന് ഉണ്ടായിരുന്ന ആധ്യപത്യം മലേഷ്യന്‍ ഓപ്പണിലും തുടര്‍ന്നു. മുന്‍ ലോക ചാമ്പ്യന്റെ വേഗതയ്ക്കും സ്മാഷുകള്‍ക്കും സൈനയ്ക്ക് മറുപടിയില്ലായിരുന്നു. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ ഏറെ പിന്നിലായ സൈന തിരിച്ചുവരവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാം സെറ്റിലും സൈനയ്ക്കുമേല്‍ പൂര്‍ണ മേല്‍ക്കൈ നേടാന്‍ മാരിന് കഴിഞ്ഞു.

ക്വാര്‍ട്ടറില്‍ ജപ്പാനീസ് താരം നൊസോമി ഒക്കുഹാരയെയാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍: 21-18, 23-21. ഒക്കുഹാരയ്‌ക്കെതിരെ പ്രകടിപ്പിച്ച പോരാട്ടവീര്യം സൈനയ്ക്ക് സെമിയില്‍ ആവര്‍ത്തിക്കാനായില്ല. സൈനയുടെ ഭര്‍ത്താവ് കൂടിയായ പി കശ്യപ് നേരത്തെ പുറത്തായിരുന്നു. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. പ്രതീക്ഷയുണര്‍ത്തി മുന്നേറിയ കെ ശ്രീകാന്ത് ക്വാര്‍ട്ടറിലാണ് അടിയറവ് പറഞ്ഞത്. കൊറിയന്‍ താരം സണ്‍ വാന്‍ ഹോ 23-21, 16-21, 17-21 എന്ന സ്‌കോറിന് ശ്രീകാന്തിനെ പരാജയപ്പെടുത്തി.

Story first published: Saturday, January 19, 2019, 12:08 [IST]
Other articles published on Jan 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+