For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജ്വാലഗുട്ടയ്ക്ക് ആജീവനാന്ത വിലക്കിന് ശുപാര്‍ശ

By Meera Balan

ദില്ലി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് താരം ജ്വാലഗുട്ടയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ബാഡ്മിന്റണ്‍ അസോസഡിയേഷന്‍ ഓഫ് ഇന്ത്യ (ബായ്) അച്ചടക്ക സമിതിയുടെ ശുപാര്‍ശ. കഴിഞ്ഞ ഐബിഎല്‍ മത്സരത്തിനിടെ ക്രിഷ് ദില്ലി സ്മാഷേഴ്‌സ് താരം ജ്വാലഗുട്ട ബംഗാ ബീറ്റ്‌സിനെതിരായ മത്സരത്തില്‍ ചില താരങ്ങളെ കളത്തിലിറങ്ങുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചു എന്നതിനാണ് ബായ് അച്ചടക്കസമിതി ജ്വാലയ്‌ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നത്.

പ്രതിഫലത്തര്‍ക്കത്തെത്തുടര്‍ന്ന് താരങ്ങളെ കളത്തിലിറങ്ങാന്‍ ജ്വാല അനുവദിച്ചിരുന്നില്ലെന്ന് സമിതിയ്ക്ക് പരാതി ലഭിച്ചിരുന്നു. ജ്വാലയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ എല്ലാ അംഗങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇത് വരെയും തീിരുമാനം എടുത്തിട്ടില്ല. എന്നാല്‍ സംഭവത്തില്‍ ഉപാധികളില്ലാതെ ജ്വാല മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം പരിഹരിയ്ക്കപ്പെടുമെന്നാണ് സൂചന.

Jwala Gutta

ആഗസ്റ്റ് 25 ന് നടന്ന് ക്രിഷ് ദില്ലി സ്മാഷേഴ്‌സ് ബംഗാബീറ്റ്‌സ് മത്സരത്തില്‍ പരുക്കേറ്റ സിംഗിള്‍സ് താരം ഹോങ്കോങ്ങിന്റ ഹു യുന്നിന് പകരം ഡെന്മാര്‍ക്കിന്റെ യാന്‍ ജോഗണ്‍സണെ ഇറക്കിയതില്‍ പ്രതിഷേധിച്ച് ദില്ലി താരങ്ങള്‍ മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ ബംഗാബീറ്റ്‌സ് അരവിന്ദ് ഭട്ടിനെ കളത്തിലിറക്കിയതോടെയാണ് ദില്ലി കളിയ്ക്കാന്‍ തയ്യാറായത്. പ്രശ്നത്തിലുടനീളം ജ്വാലയുടെ പങ്ക് അച്ചടക്ക സമിതിയ്ക്ക് മനസിലായതിനെത്തുടര്‍ന്നാണ് ആജീവനാന്ത വിലക്കിന് ശുപാര്‍ശ

Story first published: Sunday, October 6, 2013, 10:22 [IST]
Other articles published on Oct 6, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+