Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബാഡ്മിന്റണില്‍ വരവറിയിച്ച ഇന്ത്യയുടെ ലക്ഷ്യ സെന്നിന് ആദ്യ സീനിയര്‍ കിരീടം

മുംബൈ: ഇന്ത്യന്‍ കൗമാരതാരം ലക്ഷ്യ സെന്‍ ആദ്യ സീനിയല്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ചാലഞ്ചില്‍ തായ്‌ലന്‍ഡിന്റെ കന്‍ലാവത് വിതിദ്‌സരണിനെ 21-15, 21-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം വീഴ്ത്തിയത്. ഒരു ഫൈനല്‍ പോരാട്ടത്തിന്റെ തീവ്രതയിലെത്താതിരുന്ന മത്സരം ലക്ഷ്യസെന്‍ 35 മിനിറ്റുകൊണ്ട് തന്റേതാക്കിമാറ്റി.

ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇതേ എതിരാളിയെ ലക്ഷ്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞമാസം നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ഇന്ത്യന്‍ താരത്തിനെ വിതിദ്‌സരണ്‍ കീഴ്‌പ്പെടുത്തി. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള പോരാട്ടം തീപാറുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ഉന്നതനിലവാരത്തിലുള്ള കളി പുറത്തെടുത്ത ലക്ഷ്യ എതിരാളിക്ക് ഒരവസരവും നല്‍കിയില്ല.

lakshyasen

സീനിയല്‍ ലെവലിലുള്ള ആദ്യ കിരീടമാണ് ലക്ഷ്യ സ്വന്തമാക്കിയത്. 2018 ഇതോടെ മുന്‍ ലോക ജൂനിയര്‍ ഒന്നാം റാങ്കുകാരന് അവിസ്മരണയമായി. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളി, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ലക്ഷ്യയ്ക്ക് ഈ വര്‍ഷം ലഭിച്ചിരുന്നു. ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന ലക്ഷ്യ 2019ല്‍ കൂടുതല്‍ സീനിയര്‍ മത്സരങ്ങളില്‍ ശ്രദ്ധപതിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Story first published: Monday, December 3, 2018, 11:34 [IST]
Other articles published on Dec 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+