വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാര്‍ലോര്‍ലക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് കിരീടം

ബെര്‍ലിന്‍: ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ സാര്‍ലോര്‍ലക്‌സ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. ചൈനീസ് താരം വെങ് ഹോങ് യാങ്ങിനെ മൂന്ന് സെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ തോല്‍പ്പിച്ചാണ് ലക്ഷ്യ കിരീടവിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 17-21, 21-18, 21-16. മത്സരം 59 മിനിറ്റ് നീണ്ടുനിന്നു. സീസണില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയമാണിത്. ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ ചാലഞ്ച്, ഡച്ച് ഓപ്പണ്‍ സൂപ്പര്‍ ടൂര്‍ കിരീടങ്ങള്‍ ലക്ഷ്യ നേടിയിരുന്നു.

നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ 1-2 എന്ന നിലയില്‍ ചൈനീസ് താരത്തിനാണ് മേല്‍ക്കൈ എങ്കിലും ഫൈനലില്‍ ലക്ഷ്യ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ഗെയിമില്‍ 14-11ന് ലക്ഷ്യ മുന്നിലെത്തിയതായിരുന്നു. എന്നാല്‍ അവസാന പോയന്റുകളിലെ സമ്മര്‍ദ്ദം അതിജീവിക്കാനിയില്ല. രണ്ടാം ഗെയിമില്‍ ലക്ഷ്യ തിരിച്ചുവന്നു. 8-4, 13-6 എന്ന നിലയില്‍ ലക്ഷ്യ മുന്നിലെത്തി. വെങ് 10-14 എന്ന നിലയില്‍ ഒപ്പമെത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല. മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ ലക്ഷ്യ 5-7ന് പിറകിലായിരുന്നു. 10-10 എന്ന നിലയില്‍ ഒപ്പമെത്തിയെങ്കിലും വെങ് 16-13 എന്ന നിലയില്‍ കുതിച്ചു.

അണ്ടര്‍ 17 ലോകകപ്പ്; അര്‍ജന്റീനയും സ്‌പെയ്‌നും ഇറ്റലിയും നോക്കൗട്ടില്‍അണ്ടര്‍ 17 ലോകകപ്പ്; അര്‍ജന്റീനയും സ്‌പെയ്‌നും ഇറ്റലിയും നോക്കൗട്ടില്‍

Lakshya Sen

കിരീടം നഷ്ടമാകുമെന്ന ഘട്ടത്തില്‍ രണ്ടുംകല്‍പ്പിച്ച് പോരാടിയ ലക്ഷ്യ പിന്നീട് 8 തുടര്‍പോയന്റുകള്‍ നേടിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ജയത്തോടെ ലോക റാങ്കിങ്ങില്‍ ലക്ഷ്യയ്ക്ക് ആദ്യ അമ്പതിനുള്ളില്‍ കടക്കാനാകും. പതിനെട്ടുകാരനായ ലക്ഷ്യ ഉത്തരാഖണ്ഡ് സ്വദേശിയാണ്. നേരത്തെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, യൂത്ത് ഒളിമ്പിക്‌സ് വെള്ളി, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. ഭാവി ഇന്ത്യന്‍ വാഗ്ദാനമായി വിലയിരുത്തപ്പെടുത്ത ലക്ഷ്യ ഈ വര്‍ഷം ഐറിഷ് ഓപ്പണ്‍, സ്‌കോട്ടിഷ് ഓപ്പണ്‍, സയ്യിദ് മോദി ഇന്റര്‍ നാഷണല്‍ എന്നിവയില്‍ കളിച്ചേക്കും.

Story first published: Monday, November 4, 2019, 9:46 [IST]
Other articles published on Nov 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X