Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ ലക്ഷ്യ സെന്‍ ചില്ലറക്കാരനല്ല; ഇന്ത്യന്‍ ബാഡ്മിന്റണിലെ വിസ്മയമാകും

ദില്ലി: ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ചില്ലറക്കാരനല്ല. യുവതാരം ഇതുവരെ എത്തിപ്പിടിച്ച നേട്ടങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ സമീപ ഭാവിയില്‍ തന്നെ ലക്ഷ്യയിലൂടെ ഒരു ഒളിമ്പിക്‌സ് സ്വര്‍ണം ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം. സമാനതകളില്ലാത്ത മുന്നേറ്റമാണ് ബാഡ്മിന്റണില്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ലക്ഷ്യ നടത്തിയത്.

lakshyasen

1965-ല്‍ ഗൗതം താക്കര്‍ സ്വര്‍ണം നേടിയശേഷം 53 വര്‍ഷത്തിനുശേഷമാണ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ പുരുഷതാരം സ്വര്‍ണമെഡല്‍ നേടുന്നത്. ഉത്തരാഖണ്ഡുകാരനായ സെന്‍ ആറാം വയസുമുതല്‍ ബാറ്റുമായി കോര്‍ട്ടിലിറങ്ങിയിരുന്നു. സായിയില്‍ ബാഡ്മിന്റണ്‍ പരിശീലകനായ അച്ഛന്‍ ഡി.കെ. സെന്‍ ആണ് മകന് കളിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. സഹോദരന്‍ ചിരാഗ്സെന്നും ബാഡ്മിന്റണ്‍ താരമാണ്.

അണ്ടര്‍-13, അണ്ടര്‍-17, അണ്ടര്‍-19 വിഭാഗങ്ങളില്‍ ദേശീയ സിംഗിള്‍സ് കിരീടം നേടിയ ലക്ഷ്യയുടെ മുന്നേറ്റം ഏവരുടെയും പ്രശംസപിടിച്ചുപറ്റിയിരുന്നു. ഇതിനിടയില്‍ മലയാളിയും ദേശീയ ബാഡ്മിന്റണ്‍ താരവുമായ എച്ച്.എസ്. പ്രണോയിയെ തോല്‍പ്പിച്ച താരം 2017 -ലെ പ്രീമിയര്‍ ബാഡ്മിന്റണില്‍ ലീഗില്‍ കളിച്ച ഏഴ് മത്സരത്തിലും ജയിച്ചും ശ്രദ്ധേയമായി.

പ്രകാശ് പദുക്കോണ്‍ അക്കാദമിയിലൂടെയും പിന്നീട് യു. വിമല്‍ കുമാര്‍, സയാലി ഗോഖലെ, ഗോപീചന്ദ് എന്നിവരുടെ കീഴില്‍ മിനുക്കിയെടുത്തതാണ് ലക്ഷ്യയുടെ കഴിവുകള്‍. ദിവസവും പരിശീലനത്തിനായി ഏഴ് മണിക്കൂര്‍ ചെലവിടുന്നു. ലക്ഷ്യ 2020 ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുമെന്നാണ് പ്രതീക്ഷ. സമീപ ഭാവിയില്‍തന്നെ ലോകത്തെ മുന്‍നിര താരമാകാനുള്ള കഴിവുകളെല്ലാം ലക്ഷ്യയിലുണ്ട്. ഒളിമ്പിക്‌സില്‍ ലക്ഷ്യയിലൂടെ ഒരു സ്വര്‍ണം ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ല.

Story first published: Monday, July 23, 2018, 12:00 [IST]
Other articles published on Jul 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+