വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ മെഡലുറപ്പിച്ചു

മാര്‍ക്ക്ഹാം: കാനഡയില്‍ മാര്‍ക്ക് ഹാമില്‍ നടന്നുവരുന്ന ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ മെഡലുറപ്പിച്ച് സെമിയിലെത്തി. ടൂര്‍ണമെന്റില്‍ നാലാം സീഡായ ഇന്ത്യന്‍ താരം മലേഷ്യയുടെ ആദില്‍ ഷോലെഹിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-8, 21-18. ഈ വര്‍ഷം ജൂലൈയില്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ലക്ഷ്യ ഇതോടെ മറ്റൊരു നേട്ടത്തിനരികിലെത്തി.

ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ ചെന്‍ ഷിയാവു ചെങ്ങിനെ 15-21, 21-17, 21-14 എന്ന സ്‌കോറിനാണ് ലക്ഷ്യ തോല്‍പ്പിച്ചത്. ടൂര്‍ണമെന്റിലെ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ തായ്‌ലന്‍ഡിന്റെ കന്‍ലാവത് വിതിദ്‌സരന്‍ ആണ് ലക്ഷ്യയുടെ സെമിയിലെ എതിരാളി. മൂന്നാം സീഡ് ചൈനയുടെ ലീ ഷിഫെങ്ങും ജപ്പാന്റെ കൊഡായ് നരാവോക്കയും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍.

lakshyasen

ഇന്ത്യയുടെ ഡബിള്‍സ് പ്രതീക്ഷയായിരുന്ന വിഷ്ണു വര്‍ദ്ധന്‍ ഗൗഡും ശ്രീകൃഷ്ണ സായ് കുമാറും ചേര്‍ന്ന സഖ്യത്തിന് സെമിയിലെത്താനായില്ല. കൊറിയന്‍ സഖ്യമായ തായ് യങ്, ചെന്‍ വാങ് എന്നിവരോട് 11-21, 8-21 എന്ന സ്‌കോറിന് ഇവര്‍ തോറ്റു. ഇതോടെ ലക്ഷ്യ സെന്‍ മാത്രമാണ് ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാന്നിധ്യമായി അവശേഷിക്കുന്നത്.

നാഷന്‍സ് ലീഗ്: ലോക ചാംപ്യന്‍മാര്‍ക്ക് ഓറഞ്ച് പുളിച്ചു!! നാണംകെട്ട് ജര്‍മനി, തരംതാഴ്ത്തപ്പെട്ടു നാഷന്‍സ് ലീഗ്: ലോക ചാംപ്യന്‍മാര്‍ക്ക് ഓറഞ്ച് പുളിച്ചു!! നാണംകെട്ട് ജര്‍മനി, തരംതാഴ്ത്തപ്പെട്ടു

Story first published: Saturday, November 17, 2018, 12:18 [IST]
Other articles published on Nov 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X