Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍; യോഗ്യതാ റൗണ്ടില്‍ ജയിച്ചുകയറി കൗമാരതാരം ലക്ഷ്യ സെന്‍

ഓക്ക്‌ലന്‍ഡ്: ഇന്ത്യന്‍ കൗമാരതാരം ലക്ഷ്യ സെന്‍ ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ജയിച്ച് അവസാനറൗണ്ടില്‍ പ്രവേശിച്ചു. അജയ് ജയറാം, മലേഷ്യയുടെ ടെക്ക് ഷി സൂ എന്നിവരെയാണ് ഇന്ത്യന്‍ കൗമാരതാരം മറികടന്നത്. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ പി കശ്യപിന് യോഗ്യതാ മത്സരം ജയിക്കാനായില്ല.

lakshyasen

ഇന്ത്യയുടെ ഭാവിതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലക്ഷ്യ പരിചയസമ്പന്നനായ അജയ് ജയറാമിനെ 21-18, 21-13 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തി. ഷി സീവിനെ 21-11, 21-12 എന്ന സ്‌കോറിനാണ് ലക്ഷ്യ മറികടന്നത്. ടൂര്‍ണമെന്റില്‍ തായ്‌പേയിയുടെ വാങ് സൂ വെയ് ആണ് പതിനേഴുകാരന്‍ ലക്ഷ്യയുടെ ആദ്യ എതിരാളി. അതേസമയം, കശ്യപ് 16-21, 18-21 എന്ന സ്‌കോറിന് ചൈനയുടെ സണ്‍ ഫെഷിയാങ്ങിനോട് തോറ്റു.

ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനാണ് ലക്ഷ്യ സെന്‍. ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്. ലോക യൂത്ത് ഒളിമ്പിക്‌സ് ഫൈനലിലെത്തി വെള്ളിമെഡല്‍ നേടിയിരുന്നു. ഇത്തവണ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ പൊരുതിക്കളിക്കുന്ന ലക്ഷ്യ ഭാവി ഇന്ത്യന്‍ വാഗ്ദാനമാണ്.

Story first published: Tuesday, April 30, 2019, 17:14 [IST]
Other articles published on Apr 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+